IndiaLatest

ഗതാഗത നിയമലംഘനം; പിഴയടയ്ക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സും അടയ്ക്കാനാവില്ല

“Manju”

ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ തടയുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു വ്യാഴാഴ്ച ചര്‍ച്ച നടത്തും. പിഴയടയ്ക്കാതിരിക്കുകയും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയാനാണ് നീക്കം.

എ.ഐ. ക്യാമറാസംവിധാനം നിലവില്‍വന്നശേഷം സംസ്ഥാനത്ത് അപകടമരണങ്ങള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് അറിയുന്നു. സ്ഥിരമായി ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടുന്ന രീതിയുണ്ട്.

കേന്ദ്രഉപരിതലഗതാഗത മന്ത്രാലയവും ഈ മാതൃക പരിശോധിക്കുന്നുണ്ട്. തുടര്‍ച്ചയായി വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വാഹനനിര്‍മാണക്കമ്പനി പ്രതിനിധികളുമായുള്ള യോഗവും വ്യാഴാഴ്ച ചേരും.

Related Articles

Back to top button