LatestThiruvananthapuram

കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധി

“Manju”

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനവില വര്‍ദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം. ജീവനക്കാര്‍ക്ക് ഇനിയുള്ള എല്ലാ മാസവും കൃത്യമായി ശമ്പളം കൊടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

പ്രതിസന്ധിയ്ക്കുള്ള പ്രതിവിധിയായി ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 2000 കോടി സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയ്ക്ക് നല്‍കി. എന്നാല്‍ ഇന്ധനവില വര്‍ദ്ധനവ് കാരണം പ്രതിമാസം 500 കോടിയുടെ അധിക ചെലവുണ്ടായെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വിഫ്റ്റ് കെഎസ്‌ആര്‍ടിസിയുടെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം കഴിഞ്ഞാല്‍ സ്വിഫ്റ്റിന്റെ മുഴുവന്‍ ആസ്തിയും കെഎസ്‌ആര്‍ടിസിയ്ക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button