KeralaLatest

അഭിമുഖ പരീക്ഷ 25, 26 തീയതികളില്‍

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കേരള കലാമണ്ഡലം ആർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന്റെ ഭാഗമായുള്ള അഭിമുഖ പരീക്ഷ ഓഗസ്റ്റ് 25, 26 തീയതികളിൽ രാവിലെ 10 മണിക്ക് കലാമണ്ഡലം ആർട്സ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടത്തും. ഓഗസ്റ്റ് 25ന് എല്ലാ വിഷയങ്ങളുടെ അഭിമുഖ പരീക്ഷയും നടക്കും. മോഹിനിയാട്ടത്തിന് അധികം അപേക്ഷകർ ഉള്ളതിനാൽ 25ന് അവസാനിക്കാത്ത അപേക്ഷകരുടെ അഭിമുഖമാണ് 26ന് നടത്തുക.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയും കലാമണ്ഡലത്തിൽ നിന്നയച്ച ഹാൾടിക്കറ്റും നിർബന്ധമായും കൊണ്ടുവരണം. കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർത്ഥിയോടൊപ്പം രക്ഷിതാക്കളിൽ ഒരാളെ മാത്രമേ കലാമണ്ഡലത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. പ്രത്യേകിച്ച് വിദ്യാർത്ഥികൾ മാസ്ക്കും കൈയ്യുറയും നിർബന്ധമായും ധരിച്ചിരിക്കണം.

Related Articles

Back to top button