IndiaLatest

മോഹിത്കുമാര്‍ ലോക ഗുസ്തി ചാമ്പ്യന്‍

“Manju”

അണ്ടര്‍20 ലോകചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടി മോഹിത്കുമാര്‍. 61കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് താരം ലോക ചാമ്പ്യനായത്. 0-6 എന്ന പോയിന്റിന് പിന്നില്‍ നിന്ന താരം റഷ്യന്‍ എതിരാളിയായ എല്‍ദാര്‍ അഖ്മദുദിനോവിനെ മലര്‍ത്തിയടിച്ച്‌ നേരിട്ടുള്ള 9 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ഗെയിമും സ്വര്‍ണവും കൈപിടിയിലൊതുക്കിയത്. 9-8നായിരുന്നു വിജയം.

അണ്ടര്‍ 20 ലോകചാമ്പ്യന്‍ ഷിപ്പില്‍ ചാമ്പ്യനാകുന്ന നാലാം ഇന്ത്യക്കാരനെന്ന നേട്ടവും മോഹിത് കുമാര്‍ സ്വന്തമാക്കിയത്. പല്‍വീന്ദര്‍ ചീമ (2001), രമേഷ്‌കുമാര്‍ (2001), ദീപക് പൂനിയ (2019) എന്നിവരാണ് മോഹിത് മുന്‍പ് നേട്ടം കൈവരിച്ചത്. ഈ വര്‍ഷം തോല്‍വി അറിയാത്ത മോഹിത് 13 മത്സരങ്ങളാണ് എതിരാളിയെ മലര്‍ത്തിയടിച്ച്‌ സ്വന്തമാക്കിയത്. ഏഷ്യന്‍ അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലും അണ്ടര്‍ 23ലും താരം സ്വര്‍ണം നേടിയിരുന്നു.

വനിതാ വിഭാഗത്തില്‍ 75കിലോ കാറ്റഗറിയില്‍ പ്രിയ ഫൈനലില്‍ പ്രവേശിച്ച്‌ മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ അമേരിക്കല്‍ താരത്തെ മലര്‍ത്തിയാണ് താരം കലാശ പോരിന് യോഗ്യത നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ പുരുഷവിഭാഗം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ നാലു മെഡലുകളാണ് ഇന്ത്യ നേടിയത്.

Related Articles

Back to top button