InternationalLatest

മെസ്സിക്ക് ഇന്ന് 33 വയസ്, ആശംസകളുമായി കായികലോകം

“Manju”

ആർ. ഗുരുദാസ്

ലോകത്തിലെ എറ്റവും മികച്ച ഫുട്ബോൾ താരവും അർജന്റീനിയൻ ദേശീയ ടീമിന്റെയും സ്പാനിഷ് ക്ലബായ എഫ്. സി. ബാഴ്സലോണയുടെയും ക്യാപ്റ്റനുമായ മെസിയ്ക്ക് ജന്മദിനാശംസകൾ

ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ അതിനെ തിരുത്തി കുറിച്ചുകൊണ്ട് വിദഗ്ദ ചികിത്സ നൽകുകയും കളിക്കളത്തിലേക്ക് ആദ്ദേഹത്തെ കൊണ്ടുവരുന്നതിനുള്ള പാത സൃഷ്ടിക്കുകയും ചെയ്തത് ബാഴ്‌സലോണ ക്ലബായിരുന്നു. ആ സ്നേഹവും കടപ്പാടും കുഞ്ഞു മെസ്സി, ലയണല്‍ മെസ്സിയായി വളർന്നപ്പോൾ തന്റെ ജീവിതത്തിന്റെ ഉയർച്ചയിൽ മറ്റു ക്ലബുകളിൽ നിന്നും വലിയ ഓഫറുകൾ ‍ വന്നപ്പോഴും ബാഴ്‌സലോണയില്‍ തന്നെ തുടരാൻ ആദ്ദേഹത്തെ പ്രേരിതനാക്കി.

വേഗതയിലും ടീമിനു വേണ്ടി അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഷൂട്ടിംഗിലും ലയണൽ മെസ്സി എന്ന 5 അടി 7 ഇഞ്ചുകാരൻ പുലർത്തിയ മികവ് അദ്ദേഹത്തെ സമാനതകളില്ലാത്ത ലോകത്തിലെ എറ്റവും മികച്ച കളിക്കാരിൽ ഒരാളാക്കി മാറ്റി. ഫുട്ബോൾ ലോകത്ത് അദ്ദേഹം മിശിഹാ എന്ന നാമധേയത്തിൽ അറിയപ്പെടാൻ തൂടങ്ങി. 2011 മുതൽ അർജന്റീനയുടെ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തെ ആറു തവണ ലോകത്തിലെ എറ്റവും മികച്ച ഫുട്ബോളർ പുരസ്കാരം തേടിയെത്തി. ഒരു ക്ലബ്ബിനും, രാജ്യത്തിനും വേണ്ടി ഒരു വർഷം ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗിന്നസ് വേൾഡ് റെക്കോർഡും ഒന്നിൽ കൂടുതൽ ഫിഫ ക്ലബ് വേൾഡ് കപ്പ് സുവർണ്ണ പാദുകം നേടിയ കളിക്കാരനെന്ന ബഹുമതിയും അദ്ദേഹം കരസ്ഥമാക്കി.

മൈതാനങ്ങളിലെ കാല്പന്തുകളികൾക്കപ്പുറം മനുഷ്യത്വത്തിന്റെ ശേഷിപ്പുകളുള്ള ഒരു വ്യക്തിയായിരുന്ന മെസ്സി യുണിസെഫിന്റെ അംബാസഡറായ തനിക്ക് പാലസ്തീനിലെ നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കളിക്കാന്‍ സാധിക്കില്ല എന്നു പറഞ്ഞുകൊണ്ട് ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70-ാം വാര്‍ഷികത്തിൽ സംഘടിപ്പിച്ച സന്നാഹമത്സരത്തിൽ നിന്ന് പിന്മാറിയത് ലോകശ്രദ്ധ പിടിച്ചുപറ്റി.

കോവിഡിനെതിരെ പൊരുതാന്‍ ഒരു മില്യൺ യുറോ സംഭാവന നൽകിയ ആദേഹം കോവിഡ് വ്യാപനം മൂലം കഷ്ടപ്പെടുന്ന അര്‍ജന്റീനയിലെ ആറ് ആശുപത്രികള്‍ക്ക് 5 ലക്ഷം യൂറോ വിതം നൽക്കുകയുണ്ടായി 1987 ജൂൺ 24-ന് അർ‍ജന്റീനയിലെ ചെറുപട്ടണമായ റൊസാരിയോയിൽ ഫാക്ടറി തൊഴിലാളിയായ ജോർജ്ജ് ഹൊറാസിയോ മെസ്സിയുടെയും, സെലിയ മറിയ കുസിറ്റിനിയുടെയും മകനായാണ് ലയണൽ ആൻഡ്രസ് മെസ്സി ജനിച്ചത്. തന്റെ പിതാവ് പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രാൻ‌ഡോലിയിൽ ചേർന്ന് അഞ്ചാം വയസ്സിൽ, കളിക്കാൻ തുടങ്ങിയ മെസി എഴുവയസ്സുള്ളപ്പോൾ ന്യൂവെൽസ് ഓൾഡ് ബോയ്സ് എന്ന ക്ലബ്ബിൽ ചേർന്നു. പത്താം വയസ്സിൽ മെസ്സിയും സംഘവും പെറു സൗഹൃദ കപ്പ് നേടിയപ്പോൾ അത് തന്റെ ജീവിതത്തിലെ ആദ്യ പ്രധാനപ്പെട്ട പുരസ്കാരമായിരുന്നു.

സ്ക്കുളിൽ പഠിക്കുന്ന സമയങ്ങളിൽ മിക്കപ്പോഴും അവൻ സ്പോർട്സിലേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു. മെസ്സിക്ക് 11 വയസ്സുള്ളപ്പോൾ ‘ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി’ എന്നു വിളിക്കപ്പെടുന്ന വളർച്ചാ മുരടിപ്പ് രോഗം ആദ്ദേഹത്തെ തേടിയെത്തി. ഈ രോഗം അദ്ദേഹത്തിന്റെ വളർച്ചയെ ഗണ്യമായി ബാധിച്ചപ്പോൾ കുടുംബം ചികിത്സയ്ക്കായി ധാരാളം പണം ചെലവഴിച്ചു.

മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന് അദ്ദേഹത്തെ ചികിത്സിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും അവരുടെ സാമ്പത്തികസ്ഥിതി അനുകൂലമല്ലാത്തതിനാൽ അവർ പിൻവാങ്ങി. ബാർസലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന കാർലെസ് റെക്സാച്ച് മെസ്സിയെ പറ്റി ബാർസലോണ ക്ലബിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. മെസ്സിയുടെ കളി നിരീക്ഷിച്ച ബാർസലോണ ക്ലബ് സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കിൽ ചികിത്സക്കുള്ള പണം ഏറ്റെടുത്തുകൊള്ളാം വ്യവസ്ഥയിൽ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ചികിത്സയുടെ ഭാഗമായി കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിക്കുകയും ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ച നിന്ന സമയത്ത് ഒരു കൈ കൊടുത്തു സഹായിച്ചത് ആ ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ച് തുടങ്ങുകയും ചെയ്തു.

2003 നവംബർ 13 ന് പോർട്ടോയുമായുള്ള സൗഹൃദ മത്സരത്തിലൂടെ മെസ്സി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു. 2004 ഒക്ടോബർ 16 എസ്പാന്യോളിനെതിരെ ആദ്യമായി ലീഗ് മത്സരം കളിച്ചു തുടങ്ങിയ മെസി ബാർസലോണക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി മാറി. 2005 മെയ് 1 ന് അൽബാസെറ്റെക്കെതിരെ ബാർസലോണക്കായി തന്റെ ആദ്യ ഗോൾ നേടിയപ്പോൾ ബാർസലോണക്കായി ഒരു ലാ ലിഗ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

2004 ജൂണിൽ പരാഗ്വേക്കെതിരെ ഒരു അണ്ടർ-20 സൗഹൃദ മത്സരത്തിലാണ് അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ അരങ്ങേറ്റം കുറിച്ച മെസ്സി 2005 ൽ നെതർലണ്ട്സിൽ വെച്ച് നടന്ന 2005 ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ അർജന്റീന ജേതാക്കളായി. ആ ടൂർണമെന്റിലെ സ്വർണ്ണപ്പന്തും സ്വർണ്ണ ബൂട്ടും മെസ്സി കരസ്ഥമാക്കി.

2005 ഓഗസ്റ്റ് 17 ന്, തന്റെ 18 ആം വയസ്സിൽ, ഹംഗറിക്കെതിരെയാണ് മെസ്സിയുടെ പൂർണ്ണമായ അരങ്ങേറ്റം കൂറിച്ച മെസ്സി 63 ആം മിനിട്ടിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്. 2009 മാർച്ച് 28 ന് വെനസ്വേലക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി അർജന്റീനക്ക് വേണ്ടി ആദ്യമായി 10 ആം നമ്പർ ജേഴ്സി അണിഞ്ഞു. അർജന്റീനയുടെ മാനേജരായി മറഡോണയുടെ ആദ്യ ഔദ്യോഗിക മത്സരം കൂടിയായിരുന്നു അത്. 2007 ജൂൺ 29 ന് കോപ്പ അമേരിക്കയിലെ അമേരിക്കക്കെതിരായി ആദ്യ മത്സരത്തിൽ കളിച്ചപ്പോൾ ആ മത്സരത്തിൽ അർജന്റീന 4-1 ന് വിജയിച്ചു. ഒട്ടവനവധി പുരസ്കാരങ്ങൾ ആദ്ദേഹത്തെ തേടിയെത്തി.

Related Articles

Back to top button