IndiaLatest

എഫ്എംഇ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

“Manju”

ബിന്ദുലാല്‍ ഇ.ആര്‍.

അസംഘടിത മേഖലയ്ക്കായി അഖിലേന്ത്യാ തലത്തിൽ 10,000 കോടിയുടെ മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) ഔപചാരികമാക്കുക എന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പദ്ധതിയുടെ വിശദാംശങ്ങൾ–-

ലക്ഷ്യങ്ങൾ:

# മൈക്രോ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകളിലേക്ക് സാമ്പത്തിക ഒഴുക്ക്‌ വർദ്ധിപ്പിക്കുക

# വ്യവസായ വരുമാനവർദ്ധനവ് ലക്ഷ്യമിടുന്നു

# ഭക്ഷ്യ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തൽ

# പിന്തുണാ സംവിധാനങ്ങളുടെ ശേഷി കൂട്ടുക

# അസംഘടിത മേഖലയിൽ നിന്ന് ഔപചാരിക മേഖലയിലേക്കുള്ള മാറ്റം

#വനിതാ സംരംഭകർക്കും പീഡിത ജില്ലകൾക്കും പ്രത്യേക പരിഗണന

# മാലിന്യത്തിൽ നിന്നും വരുമാനം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം

# ഗോത്രജില്ലകളിൽ ചെറുവന ഉൽ‌പന്നങ്ങൾക്ക്‌ ശ്രദ്ധ കൊടുക്കുക

സവിശേഷതകൾ:

# കേന്ദ്രാവിഷ്‌കൃത പദ്ധതി: ചെലവ് 60:40 അനുപാതത്തിൽ കേന്ദ്ര ഗവൺമെന്റും സംസ്ഥാനങ്ങളും പങ്കിടണം

# 2,00,000 സൂക്ഷ്‌മ സംരംഭങ്ങളെ വായ്‌പാ സബ്സിഡിയോടെ സഹായിക്കും

# 2020-21 മുതൽ 2024- 25 വരെയുള്ള 5 വർഷ കാലയളവിൽ പദ്ധതി നടപ്പാക്കും.

പ്രവർത്തന രേഖ:

# സ്വാശ്രയസംഘങ്ങൾക്ക്പ്രവർത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങൾക്കുമായി അംഗങ്ങൾക്ക് വായ്പ നൽകുന്നതിനായി തുടക്ക മൂലധനം (ഒരു സ്വാശ്രയ സംഘത്തിന് 4 ലക്ഷം രൂപ) നൽകും.

# കാർഷിക ഉല്പാദന സംഘങ്ങൾക്ക് (‌FPO) മുന്നോക്ക /പിന്നാക്ക ബന്ധിപ്പിക്കൽ, പൊതു അടിസ്ഥാനസൗകര്യം, പാക്കേജിംഗ്, വിപണനം, ബ്രാൻഡിംഗ് എന്നിവയ്ക്കായി ഗ്രാന്റ് നൽകും.

ഭരണ–നടപ്പാക്കൽ സംവിധാനം:

# FPI മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു അന്തർ മന്ത്രിതല സമിതി (ഐ‌എം‌ഇസി) ഈ പദ്ധതി നിരീക്ഷിക്കും

# സംസ്ഥാന –- കേന്ദ്ര ഭരണപ്രദേശ തലത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന കമ്മിറ്റി (എസ്‌എൽ‌സി) ചെറുകിട യൂണിറ്റുകൾ വികസിപ്പിക്കുന്നതിനും സ്വയം സഹായ സംഘങ്ങൾക്കും കാർഷിക ഉല്പാദന സംഘങ്ങൾക്കും സഹകരണ സംഘങ്ങൾക്കും പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുമുള്ള നിർദേശങ്ങൾ പരിശോധിച്ച്‌ അംഗീകരിക്കും.

# കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിവിധതലത്തിൽ വാർഷിക പദ്ധതികൾ തയ്യാറാക്കും.

# പദ്ധതിയിൽ ഒരു മൂന്നാം കക്ഷിയുടെ വിലയിരുത്തലും ഇടക്കാല അവലോകന സംവിധാനവും സജ്ജമാക്കും.

ഗുണഫലവും തൊഴിലവസരവും:

# ഏകദേശം എട്ടു ലക്ഷത്തോളം ചെറുകിട യൂണിറ്റുകൾക്ക്‌ പ്രയോജനം.

# മെച്ചപ്പെട്ട പരിഗണന, ഔപചാരികവൽക്കരണം എന്നിവയിലൂടെ മൽസരാധിഷ്‌ഠിതമായി വളരാൻ അവസരം.

# പദ്ധതിയിലൂടെ ഒമ്പത് ലക്ഷം അതിവിദഗ്ധ  തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.

Related Articles

Back to top button