KeralaLatest

പച്ചക്കറിവിലയില്‍ ഇടിവ്

“Manju”

കോട്ടയം: താല്‍ക്കാലികാശ്വാസമായി പച്ചക്കറിവിലയില്‍ ഇടിവ്. ഓണം അടുക്കുന്നതിനിടെ പച്ചക്കറിവിലയില്‍ ഇടിവുണ്ടായത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പെയ്ത കനത്തമഴയും പ്രതികൂലകാലാവസ്ഥയുമാണ് നേരത്തെ വില ഉയരാൻ കാരണമായത്. നിലവില്‍ പ്രാദേശിക വിപണിയില്‍ നിന്നുള്ള പച്ചക്കറികളും വിപണിയില്‍ എത്തിതുടങ്ങിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ഒരുമാസമായി കുതിച്ചുയരുന്ന പച്ചക്കറി വില കുറഞ്ഞത്. തക്കാളി, ബീൻസ്, മുരിങ്ങക്ക എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു. മത്സ്യം, മാംസം, അരി വിലകള്‍ മാറ്റമില്ലാതെ തുടരുന്നതിനിടെ പച്ചക്കറി വിലയില്‍ കുറവ് വന്നത് സാധാരണക്കാര്‍ക്ക് ഇപ്പോള്‍ ആശ്വാസമായിരിക്കുകയാണ്. വില ഇടിഞ്ഞെങ്കിലും ഓണം നാളുകള്‍ അടുക്കുന്നതോടെ വില വീണ്ടും കുതിച്ചുയരുമോ എന്ന ആശങ്കയും വിട്ടുമാറിയിട്ടില്ല.കാരറ്റ് 68, വെണ്ടയ്‌ക്ക് 40, ബീറ്റ് റൂട്ട് 60,തക്കാളി 80,ബീൻസ് 60, കാബേജ് 46,പയര്‍ 60,കറിക്കായ 40,പാവയ്‌ക്ക 60,കോവയ്‌ക്ക 48,മുരിങ്ങയ്‌ക്ക 60,വഴുതനങ്ങ 60,വെള്ളരി 36,പടവലം 40,പച്ചതക്കാളി 60,കിഴങ്ങ് 36,സവാള 30,മത്തൻ 40,ചേന 60,ചേമ്ബ് 60,കൂര്‍ക്ക 80,കത്രിക്ക 40,മുളക് 80 ഇങ്ങനെയാണ് നിലവിലെ പച്ചക്കറി വില.

Related Articles

Back to top button