InternationalLatest

ക്ലെമെന്റ് ടോട്ടനത്തിലേക്ക് അടുക്കുന്നു

“Manju”

ബാഴ്‌സയുടെ ഫ്രഞ്ച് സെന്റര്‍ ബാക് ക്ലമന്റ് ലെങ്ലെക്ക് വേണ്ടിയുള്ള ടോട്ടനത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. താരത്തെ ലോണടിസ്ഥാനത്തില്‍ എത്തിക്കാന്‍ ആണ് സ്പര്‍സിന്റെ ശ്രമം. കോന്റെയുടെ കീഴില്‍ പുതിയ തലങ്ങള്‍ തേടുന്ന സ്‌പഴ്സിന്റെ ഒരു ഇടങ്കാലന്‍ സെന്റര്‍ ബാക്കിനായുള്ള അന്വേഷണമാണ് മുന്‍ സെവിയ്യ താരത്തില്‍ എത്തിയത്.താരങ്ങളുടെ ഉയര്‍ന്ന ശമ്പളം വലിയ തലവേദന ആയിരിക്കുന്ന ബാഴ്‌സക്ക് ഫ്രഞ്ച് താരത്തിന് വേണ്ടിയുള്ള ടോട്ടനത്തിന്റെ നീക്കം ചെറിയ ആശ്വാസമേകും. സാലറി വിഷയത്തില്‍ ഇരു ക്ലബ്ബുകളും ചര്‍ച്ചകള്‍ തുടരും. ലോകക്കപ്പിന് മുന്നോടിയായി കൂടുതല്‍ അവസരങ്ങള്‍ തേടുന്ന ഫ്രഞ്ച് താരവും ടീമുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണ്. ഒരിടക്ക് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായി കണക്കാക്കിയിരുന്ന ലെങ്ലെക്ക് അവസാന സീസണുകളില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ആയിരുന്നില്ല. 2021-22 സീസണില്‍ ആകെ ഇരുപത്തിയൊന്ന് ലീഗ് മത്സരങ്ങളില്‍ മാത്രമാണ് ടീമിനായി ഇറങ്ങിയത്. പുതുതായി ക്രിസ്റ്റന്‍സണെ ബാഴ്‌സ ടീമില്‍ എത്തിച്ചതോടെ തനിക്ക് വീണ്ടും അവസരങ്ങള്‍ കുറയുമെന്നും ലെങ്ലെ മനസിലാക്കുന്നു. എവര്‍ടണില്‍ നിന്നും റിച്ചാര്‍ലിസണെ എത്തിക്കാനുള്ള ശ്രമങ്ങളും ടോട്ടനം തുടരുകയാണ്. ഉടന്‍ തന്നെ ഇരു കൈമാറ്റങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ടോട്ടനം കരുതുന്നു.

Related Articles

Back to top button