IndiaKeralaLatest

25 ലേറെ രാജ്യങ്ങള്‍ വാക്സിനായി കാത്ത് നില്‍ക്കുന്നു – വിദേശകാര്യമന്ത്രി

“Manju”

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഇതുവരെ 15 ഓളം രാജ്യങ്ങള്‍ക്ക് ഇന്ത്യ വിതരണം ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇതുകൂടാതെ 25 ഓളം രാജ്യങ്ങള്‍ ഇന്ത്യയുടെ കോവിഡ് വാക്‌സിനായി കാത്തുനില്‍ക്കുകയാണെന്നും അദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കുന്നത് മൂന്ന് വിഭാഗത്തിലുള്ള രാജ്യങ്ങളാണ്. ഒരു വിഭാഗം ദരിദ്ര രാജ്യങ്ങളാണ്, മറ്റൊരു വിഭാഗം ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുമായി നേരിട്ട് ധാരണ യുണ്ടാക്കിയ രാജ്യങ്ങളാണെന്നും അദേഹം വ്യക്തമാക്കി.

ഇതുവരെ 15 ഓളം രാജ്യങ്ങളള്‍ക്കാണ് ഇന്ത്യ വാക്‌സിന്‍ നല്‍കിയത്. ഇത് കൂടാതെ 25 ഓളം രാജ്യങ്ങള്‍ വാക്‌സിനായി കാത്തു നില്‍ക്കുകയാണ്. ഇത് ഇന്ത്യയെ ലോക ഭൂപടത്തില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ദരിദ്ര രാജ്യങ്ങ ള്‍ക്ക് വാക്‌സിന്‍ ഇന്ത്യ ഗ്രാന്റ് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കോവാക്‌സിനും കോവി ഷീല്‍ഡ് വാക്‌സിനുമാണ് ഇന്ത്യ വിതരണാനുമതി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button