KeralaLatestThiruvananthapuram

രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കേരളം നാലാം സ്ഥാനത്ത്

“Manju”

സിന്ധുമോൾ. ആർ

ആലപ്പുഴ: രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കേരളം നാലാം സ്ഥാനത്തേക്കെത്തി. 2015 മുതല്‍ 2018 വരെ അഞ്ചാം സ്ഥാനത്തായിരുന്നു കേരളം. എന്നാല്‍ 2019ലെ കണക്കനുസരിച്ച്‌ കേരളം നാലാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വര്‍ഷം 41,111 വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2018ലെ കണക്കിനെക്കാള്‍ 930 വാഹനാപകടങ്ങള്‍ കൂടി. ആദ്യ 5 സ്ഥാനങ്ങളിലുള്ള മറ്റു സംസ്ഥാനങ്ങളില്‍, 2018നെ അപേക്ഷിച്ച്‌ റോഡ് അപകടങ്ങള്‍ കുറഞ്ഞപ്പോള്‍ കേരളത്തില്‍ മാത്രമാണ് 2.3% വാഹനാപകടങ്ങള്‍ കൂടിയത്.

തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയാണ് റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ കേരളത്തിനു മുന്നിലുള്ള സംസ്ഥാനങ്ങള്‍. രാജ്യത്തുണ്ടാകുന്ന ആകെ വാഹനാപകടങ്ങളില്‍ 9.2% കേരളത്തിലാണെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വാഹനാപകട മരണ നിരക്കില്‍ കേരളം കഴിഞ്ഞ വര്‍ഷം 16-ാം സ്ഥാനത്തെത്തി. 2018 വരെ 15-ാം സ്ഥാനത്തായിരുന്നു. കേരളത്തിലെ വാഹനാപകട മരണനിരക്കില്‍ 3.2 % വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 4440 പേരാണ് 2019ല്‍ കേരളത്തിലെ വാഹനാപകടങ്ങളില്‍ മരിച്ചത്

Related Articles

Back to top button