KeralaLatest

ചിട്ടകൾ പാലിച്ച് വ്രതമനുഷ്ഠിച്ചാൽ ഫലപ്രാപ്തി ഉറപ്പ് – സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ഗുരു പറഞ്ഞിരിക്കുന്ന നിഷ്ടകൾ കൃത്യതയോടെ പാലിക്കുന്നവർക്ക് ഫലപ്രാപ്തി ഉറപ്പാണെന്നും, ആശ്രമത്തിലെ വ്രതാനുഷ്ടാനങ്ങൾ ഗുരുവിഭാവനം ചെയ്തിരിക്കുന്നത് മനുഷ്യകുലത്തിന്റെ മോചനത്തിനാണെന്നും ഓപ്പറേഷൻസ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി. തിരുവനന്തപുരം റൂറൽ ഏരിയയിലെ കാഞ്ഞാംപാറ യൂണിറ്റിൽ പ.ജി.പ്രകാശന്റെ ഭവനമായ ഗുരുപുഷ്പത്തിൽ നടന്ന നവപൂജിതം കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. ആശ്രമപരമ്പരയിലെ പുരുഷനും സ്ത്രീയും സ്വയം ശുദ്ധിയും വീടിന്റെ ശുദ്ധിയും പ്രാർത്ഥനയും മുടക്കരുത്. വ്രതകാലത്ത് ഒരുമുടക്കം വന്നാൽ പിന്നെ ആ വ്രതത്തിന്റെ ഫലം നഷ്ടമാവുകയാണ്. നമ്മുടെ മക്കൾക്ക് ഗുരുവിനെ നേരിട്ട് കണ്ട അറിവും അനുഭവവും ഉണ്ടാവുകയില്ല. എന്നാൽ ഗൃഹസ്ഥാശ്രമികളായി ആശ്രമപരമ്പരയിലുള്ളവർ ഗുരുവിനോടൊത്ത് എല്ലാം നേരിൽകണ്ടറിഞ്ഞ് ജീവിച്ചവരാണ്, ആ പരിചയം നമ്മുടെ മക്കൾക്ക് പറഞ്ഞുനൽകി വളർത്തുമ്പോഴാണ് അവർ ഗുരു ഇച്ഛിച്ചരീതിയിലുള്ള മക്കളായി വരുക. വ്രതാനുഷ്ടാനങ്ങളുടെ പ്രാധാന്യവും സഹകരണമന്ദിരത്തിന്റെയും വിശ്വജ്ഞാനമന്ദിരത്തിന്റെയും പ്രാധാന്യവുമെടുത്ത് സംസാരിച്ച സ്വാമി ജന്മഗൃഹസമുച്ചയ സമർപ്പണം ഗുരുവിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് നടത്തുവാൻ കഴിയണമെന്ന ഇച്ഛയും പ്രാർത്ഥനയും ഉണ്ടാകണമെന്നുംഅറിയിച്ചു.

ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസിലെ ഫസിലിറ്റി മാനേജ്മെന്റ് ഡിവിഷൻ കോർഡിനേറ്റർ ബ്രഹ്മചാരി എൻ.എം.മനു അദ്ധ്യക്ഷതവഹിച്ച സത്സംഗത്തിൽ ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം അഡീഷണൽ ജനറൽ കൺവീനർ പി.പി. ബാബു, ഡെപ്യൂട്ടി ജനറൽ കൺവീനർ കെ.എ. മുരളീധരൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ജനറൽ കൺവീനർ കെ.സുഭാഷ്ചന്ദ്രൻ സ്വാഗതവും പി.ജി.പ്രകാശൻ നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button