IndiaLatest

ഡിജിറ്റല്‍ രംഗത്ത് ആരോഗ്യമേഖലയുടെ പുത്തന്‍ ചുവടുവയ്പ്പ്

“Manju”

ഗാന്ധിനഗര്‍: ആഗോള ആരോഗ്യ മേഖലയിലെ സംയോജനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഡിജിറ്റല്‍ ഹെല്‍ത്ത്പദ്ധതി ജി 20യുടെ ഭാഗമായുളള ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സന്നിഹിതനായിരുന്നു.

ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം ഒരു ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനം വികസിപ്പിച്ചെടുത്തു. സങ്കേതികപരമായുളള ആരോഗ്യരംഗത്തെ ഇടപെടലുകളുടെ കൂടിച്ചേരല്‍ പരസ്പരമുളള പ്രവര്‍ത്തനത്തിലൂടെ വികസിക്കും. ഇത് ആരോഗ്യ മേഖലയിലെ സമീപകാല നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആരോഗ്യരംഗത്ത് പരസ്പര ഉത്തരവാദിത്തം ശക്തിപ്പെടുത്താനും ഡിജിറ്റല്‍ ഹെല്‍ത്തിലൂടെ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ആരോഗ്യമേഖലയില്‍ തുല്യത വളര്‍ത്തുന്ന പരസ്പരമുളള ചുവടുവയ്പ്പാണ് ഡിജിറ്റല്‍ ഹെല്‍ത്തിലൂടെ സാധ്യമാകുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യമേഖല ഇതിലൂടെ പിന്നോക്കം പോകില്ലെന്ന് ഡബ്യുഎച്ച്‌ഒ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ടെലിമെഡിസിൻ, എഐ തുടങ്ങിയവയിലൂടെ ഡിജിറ്റല്‍ ആരോഗ്യ സാങ്കേതികവിദ്യകളുടെ ശക്തി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്ബാടും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button