KeralaLatest

ലോകത്തിന്റെ ചൈതന്യമാണ് നവജ്യോതിശ്രീകരുണാകരഗുരു -ചിറ്റയം ഗോപകുമാര്‍

“Manju”

പോത്തന്‍കോട് : ലോകസമാധാനത്തിനും ശാന്തിക്കും ഐക്യത്തിനും സമത്വത്തിനും വേണ്ടി സമൂഹത്തില്‍ പ്രകാശം ജ്വലിപ്പിച്ചയാളാണ് നവജ്യോതിശ്രീകരുണാകരഗുരുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ മനുഷ്യനല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. സ്വഭാവത്തില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

 

ഈ നൂറ്റാണ്ടില്‍ പോലും മനുഷ്യന്‍ പിറകോട്ട് സഞ്ചരിക്കുന്നുവെന്ന ആശങ്ക മനസ്സിലുണ്ട്. അത് മാറ്റിയെടുക്കണമെങ്കില്‍ ജാതിമതവര്‍ണ്ണവര്‍ഗ്ഗചിന്തകള്‍ക്കതീതമായി മനുഷ്യനെ ഒന്നായി കാണണം. അതിലൂടെ സമാധാനപൂര്‍ണ്ണമായ ജീവിതം സാധ്യമാക്കുക എന്നതാണ് ഗുരുദേവന്‍ നമുക്ക് നല്‍കിയ സന്ദേശം. ഇന്നത്തെ കാലഘട്ടത്തില്‍ അത് ഏറെ പ്രസകതമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന്‍ എം .പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി, ബിലീവേഴ്സ് ചര്‍ച്ച് ഓക്സിലറി ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ, സ്വാമി ശിവാമൃത ചൈതന്യ (അമൃതാനന്ദമയി മഠം, കൈമനം) , സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍, ഡോ.ജി.ആര്‍.കിരണ്‍, ഡോ.ചിന്ത ജെറോം, അഡ്വ. ബി.ആര്‍. എം.ഷഫീര്‍, ഹരി നമ്പൂതിരി, സൗത്ത് പാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ റാണി മോഹൻദാസ്, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, പോത്തന്‍കോട്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിതകുമാരി, പുളിമാത്ത് ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ അഹമ്മദ് കബീര്‍, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് എസ്.ജഗന്നാഥപിള്ള, എൻ.ആർ.എ.ഫോറം അബുദാബി പ്രസിഡന്റ് ഇ.എ.ഹക്കീം, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, പോത്തൻകോട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിൻദാസ് എസ്, കോലിയക്കോട് മഹീന്ദ്രന്‍, വര്‍ണ്ണ ലതീഷ്, രമണി.പി.നായര്‍, യാസിന്‍ മന്നാനി, ജനാബ് സെയ്ദ് അലി മൌലവി, ജഗദീഷ്, പ്രൊഫ. അനില്‍ നാഗന്‍, എം . നക്കീരന്‍, രാജേന്ദ്രന്‍ പിളള.കെ, എം .ആര്‍.ആര്‍. നായര്‍, അഡ്വ. വെമ്പായം അനിൽകുമാർ, എം.എസ്. രാജു.അഡ്വ. തേക്കട അനിൽകുമാർ ,വാവറമ്പലം സുരേന്ദ്രന്‍, സുധീന്ദ്രന്‍ .എന്‍, അഡ്വ. എസ്. വി.സജിത്, അഡ്വ.എസ്. രാധാകൃഷ്ണന്‍, എം.എ. ഷുക്കൂര്‍, ആർ.ശിവൻകുട്ടി നായർ, കെ.വിജയകുമാർ, അഡ്വ.എ.എസ്. അനസ്, അബ്ദുള്‍ സലീം, എ.ജയപ്രകാശ്, പൂലന്തറ കിരണ്‍ദാസ്, റ്റി.മണികണ്ഠന്‍നായര്‍, നൗഷാദ് പോത്തന്‍കോട്, ഹലിന്‍കുമാര്‍.കെ.വി, അജോ ജോസ്, ലേഖ.ഇ.കെ, ശാന്തിപ്രിയ. ജി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button