IndiaLatest

കേന്ദ്ര മന്ത്രിയുടെ വസതിയിലേക്ക് കാര്‍ ഇടിച്ച്‌ കയറി

“Manju”

ഡല്‍ഹി: കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരണ്‍ റിജിജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കാര്‍ ഇടിച്ച്‌ കയറ്റി. ഇടിയുടെ ആഘാതത്തില്‍ ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്ന് ദ്വാരം രൂപപ്പെട്ടു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം .

ബസുമായി കൂട്ടിയിടിച്ച്‌ നിയന്ത്രണം വിട്ട കാറാണ് കൃഷ്ണ മേനോൻ മാര്‍ഗിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഭിത്തിയില്‍ ഇടിച്ചത്. സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ ഹരിയാനയിലെ നൂഹ് സ്വദേശിയായ റഹീം ഖാനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. സംഭവസമയത്ത് റഹീം ഖാൻ കുടുംബത്തോടൊപ്പം നൂഹിലേക്ക് പോകുകയായിരുന്നു.

Related Articles

Back to top button