InternationalLatest

‘എന്റെ ഏക്കാലത്തേയും പിന്തുണ’;അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ പ്രജ്ഞാനന്ദ

“Manju”

തോല്‍വിയെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി കൊണ്ട് തല ഉയര്‍ത്തി പിടിച്ചാണ് പ്രജ്ഞാനന്ദ അന്താരാഷ്‌ട്ര ചെസ് ലോകകപ്പ് മത്സത്തില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നത്. മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രജ്ഞാനന്ദയുടെ വാക്കുകളാണ് ഇപ്പോള്‍‍‍ സമൂഹ മാദ്ധ്യമത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ചെസ് ലോകകപ്പ് മത്സരത്തില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കാൻ സാധിച്ചതിലും 2024-ലെ മത്സരത്തിലേക്ക് യോഗ്യത നേടിയതിലും അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയ്‌ക്കും, സ്‌നേഹത്തിനും, പിന്തുണയ്‌ക്കും നന്ദി. പ്രജ്ഞാനന്ദ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. ‘എന്റെ എക്കാലത്തേയും പിന്തുണയും അഭിമാനവുമായ എന്റെ അമ്മയോടൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് പ്രജ്ഞാനന്ദ മാതാവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ സില്‍വര്‍ മെഡല്‍ അമ്മയ്‌ക്ക് സമര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് പ്രജ്ഞാനന്ദ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ‘ഇതിഹാസവും അവരുടെ മകനും’ എന്ന അടിക്കുറിപ്പോടെയാണ് നിരവധി പേര്‍ പ്രജ്ഞാനന്ദയ്‌ക്കും അമ്മയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ആ ചിത്രങ്ങളും പ്രജ്ഞാനന്ദ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനു മുമ്ബും പ്രജ്ഞാനന്ദയുടെ അമ്മയുടെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രജ്ഞാനന്ദയുടെ പോസ്റ്റും സ്വീകരിക്കപ്പെടുന്നത്.

Related Articles

Back to top button