InternationalLatest

ലോകത്ത് ആദ്യം; കുട്ടികള്‍ക്ക് മലേറിയ വാക്‌സിന്‍ നല്‍കി കാമറൂണ്‍

“Manju”

യൗണ്ടെ: മലേറിയ (മലമ്പനി) വാക്‌സിന്‍ പദ്ധതി നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി കാമറൂണ്‍. മധ്യആഫ്രി ക്കന്‍ രാഷ്ട്രമായ കാമറൂണ്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച മലേറിയ വാക്‌സിന്‍ കുട്ടികള്‍ക്കാണ. നല്‍കിത്തുടങ്ങിയത്. ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ നേരിടുന്ന പ്രധാന പകര്‍ച്ചവ്യാധികളിലൊന്നായ മലേറിയയെ വാക്‌സിനിലൂടെ നിയന്ത്രണത്തിലാക്കാനാകമെന്നാണ് അധികൃതരുടെ പ്ര തീക്ഷ. ലോകത്താകമാനമുള്ള മലേറിയ മരണങ്ങളുടെ 95 ശതമാനവും ആഫ്രിക്കയിലാണ്. ഓരോ വര്‍ഷവും ആറ് ലക്ഷം പേര്‍ മരിക്കുന്നതായാണ്  കണക്ക്. ഇതില്‍ വലിയ പങ്കും അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ്. 25 കോടി പേര്‍ക്കാണ് ആഫ്രിക്കയില്‍ പ്രതിവര്‍ഷം മലേറിയ ബാധിക്കുന്നത്.

രണ്ട് വര്‍ഷം കൊണ്ട് രണ്ടരലക്ഷം കുട്ടികള്‍ക്ക ്മലേറിയ വാക്‌സിന്‍ നല്‍കാനാണ് കാമറൂണ്‍ പദ്ധതിയിടുന്നത്. മലേറിയയെ നേരിടുന്നതില്‍  നിര്‍ണായക ചുവടുവെപ്പാകും  വാക്‌സിനേഷനെന്ന് അധികൃതര്‍ പറഞ്ഞു. ഗവി വാക്‌സിന്‍ അലയന്‍സി ന്റെ സഹായത്തോടു കൂടിയാണ് കാമറൂണിന് വാക്‌സിന്‍ ഷോട്ടുകള്‍ ലഭ്യമാക്കുന്നത്.

ആഫ്രി ക്കന്‍ വന്‍കരയില്‍ മറ്റ് 18 രാജ്യങ്ങള്‍ കൂടി ഈവര്‍ഷം മലേറിയ വാക്‌സിന്‍ പദ്ധതി നടപ്പാക്കാന്‍ പോവുകയാണ്. ആകെ 30 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കണക്കാക്കുന്നത്.

 

Related Articles

Back to top button