KeralaLatest

പാലാരിവട്ടത്ത് സത്സംഗം : ഗുരു പരമ്പരയിൽ വീടുകളിലും ആശ്രമങ്ങളിലും പാലിക്കേണ്ട ചിട്ടകൾ

“Manju”

എറണാകുളം : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗുരു പരമ്പരയിൽ വീടുകളിലും ആശ്രമങ്ങളിലും പാലിക്കേണ്ട ചിട്ടകൾ എന്ന വിഷയത്തിൽ സത്സംഗം നടത്തി. ഇന്നലെ (3-09-2023 ‍ഞായറാഴ്ച) നടന്ന സത്സംഗത്തില്‍ എറണാകുളം ഏരിയ ഹെഡ് ജനനി വിനയ ജ്ഞാന തപസ്വിനി മുഖ്യപ്രഭാഷണം നടത്തി.

മാതൃമണ്ഡലം എറണാകുളം ഏരിയ കമ്മിറ്റി കണ്‍വീനര്‍ പദ്മാഷ് ടീച്ചർ,  കോര്‍ഡിനേറ്റര്‍മാരായ ജയ ഷൈൻ, രാജേശ്വരി പ്രേംജിത്ത് എന്നിവര്‍ ആശംസാ സന്ദേശം നല്‍കിപ്രീതി കിരൺ ഗുരുവാണി വായിക്കുകയും, വിനീത ടി വി സ്വാഗതം ആശംസിക്കുകയും സീന ടീച്ചര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

Related Articles

Back to top button