IndiaLatest

എസ്.പി.ജി. ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ ഐ.പി.എസ്. അന്തരിച്ചു.

“Manju”

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി. ഡയറക്ടറും കേരള കേഡര്‍ ഐ.പി.എസ്. ഓഫീസറുമായ അരുണ്‍കുമാര്‍ സിന്‍ഹ ഐ.പി.എസ് (61) അന്തരിച്ചു. കേരളത്തിലെ വിവിധ മേഖലകളില്‍ പോലീസ് സൂപ്രണ്ട്, സിറ്റി പോലീസ് കമ്മീഷണര്‍, .ഡി.ജി.പി. എന്നീസ്ഥാനങ്ങള്‍ വഹിച്ചിരുന്ന വ്യക്തിത്വമാണ്. .ഡി.ജി.പി.യായി ബി.എസ്.എഫിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

2009 നവംബറില്‍ ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ഗുജറാത്ത് സന്ദര്‍ശിച്ച (തീര്‍ത്ഥാടനവേളയില്‍) അവസരത്തില്‍ സിന്‍ഹ ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബി.എസ്.എഫ്. ഐ ജി ആയിരുന്നു. അഹമ്മദാബാദിലുള്ള ബി എസ് എഫ് ആസ്ഥാനത്ത് അഭിവന്ദ്യ ശിഷ്യപൂജിതക്ക് സ്വീകരണം നല്‍കുകയുണ്ടായി തീര്‍ത്ഥാടന സംഘത്തിന് ഊഷ്മളമായ വരവേല്‍പും ശിഷ്യപൂജിതയുടെ ബഹുമാനാര്‍ത്ഥം വിരുന്ന് സത്ക്കാരവും ഒരുക്കുകയുണ്ടായി. ശിഷ്യപൂജിത അദ്ദേഹത്തോടും കുടുംബത്തോടും ദീര്‍ഘനേരം സംസാരിക്കുകയുണ്ടായി.

ശാന്തിഗിരി ആശ്രമവുമായും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായും മികച്ച ബന്ധം പുലര്‍ത്തിയിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ മികച്ച ഒരു പോലീസ് ഓഫീസര്‍കൂടിയായിരുന്നു. യു.പി.. ചെയര്‍ പേഴ്സണ്‍ സോണിയഗാന്ധി ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ച അവസരത്തില്‍ സിന്‍ഹ ചെയ്ത സഹായങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. ഏത് കാര്യത്തിനും എപ്പോഴും ആശ്രയിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു. ഡല്‍ഹിയില്‍ സേവനം ചെയ്യുന്ന സമയങ്ങളില്‍ പലപ്പോഴും ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ചില്‍ വരികയും അനവധി വിശിഷ്ട വ്യക്തികളെ ആശ്രമത്തിന് പരിചയപ്പെടുത്തുകയും ചെയ്യുമായിരുന്നു. അരുണ്‍ കുമാര്‍ സിന്‍ഹയുടെ അകാല വേര്‍പാടില്‍ ശാന്തിഗിരി ആശ്രമത്തിന്റെ അനുശോചനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അറിയിച്ചു.

ബീഹാറിന്റെ ഭാഗമായിരുന്ന ഹസാരിബാഗ് സ്വദേശിയാണ്. ഭാര്യ : മീത്ത സിന്‍ഹ. മക്കള്‍ : രാഹുല്‍ സിന്‍ഹ, ആദിത്യ റേബന്ത് സിന്‍ഹ. സംസ്കാരചടങ്ങുകള്‍ ഇന്ന വൈകുന്നേരം 4 മണിയ്ക്ക് ന്യൂഡല്‍ഹിയില്‍ ലോധി റോഡിലുള്ള ശ്മശാനത്തില്‍ നടക്കും.

 

Related Articles

Back to top button