KeralaLatest

‘കാവോരം വീഥി-പുഴയൊഴുകും വഴി പദ്ധതി’-മാണിക്കൽ ഗ്രാമപഞ്ചായത്തുമായി ചേർന്ന് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് എൻ.എസ്സ്.യൂണിറ്റ്

“Manju”

തിരുവനന്തപുരം : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ എൻ.എസ്സ്.എസ്സ്.യൂണിറ്റ് മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ ‘കാവോരം വീഥിപുഴയൊഴുകും വഴി പദ്ധതി’യുമായി സഹകരിക്കുന്നതിന്റെ ഭാഗമായി വേളാവൂർ മത്തനാട് ക്ഷേത്രത്തിന് സമീപമുള്ള തോടിൻെറ ഇരുവശങ്ങളിലായി ഔഷധ സസ്യതൈ നടീൽ നടന്നു. സ്വതന്ത്രഭാരതത്തിൻെറ 75 വർഷം പൂർത്തിയാക്കുന്നതിനെ പ്രതീകവത്ക്കരിച്ചുകൊണ്ടാണ് 75 ഔഷധസസ്യങ്ങളുടെ നടീൽ കർമ്മം ഇന്ന്(02.08.2023,ബുധനാഴ്ച) രാവിലെ 10:30 മണിക്ക് നടന്നത്. ഭാവിയില് ‘കാവോരം വീഥിപുഴയൊഴുകും വഴി പദ്ധതി’യുമായി സഹകരിച്ച് നിന്നുകൊണ്ട് പദ്ധതിയുടെ പ്രവർത്തനങ്ങളെ വിപുലപ്പെടുത്തണമെന്നും, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ എൻ.എസ്സ്.എസ്സ്.യൂണിറ്റിൽ നിന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ വിഭാഗം ചെയർപേഴ്സണുമായ എസ്സ്.ലേഖ കുമാരി അഭിപ്രായപ്പെട്ടു.

പരിപാടിയിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ഡി.സൌന്ദര രാജൻ അദ്ധ്യക്ഷനായിരുന്നു. മാണിക്കൽ ഗ്രാമപഞ്ചായത്തിൻെറ ‘കാവോരം വീഥിപുഴയൊഴുകും വഴി പദ്ധതി’ക്ക് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ എൻ.എസ്സ്.എസ്സ്.യൂണിറ്റ് പിന്തുണ നൽകുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മാണിക്കൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വിഭാഗംചെയർമാൻ കെ.സുരേഷ് കുമാർ സംസാരിച്ചു. നാശം സംഭവിക്കുന്ന സസ്യങ്ങളെ അടുത്ത വർഷങ്ങളിൽ ആ സസ്യത്തിൻെറതന്നെ മറ്റൊരു തൈ നടുന്നരീതി അവലംബിച്ചുകൊണ്ട് തുടർകർമ്മമായി കൊണ്ടുപോകാവുന്നതാണ് എന്ന് അസിസ്റ്റൻറ് സെക്രട്ടറി എസ്സ്.സുഹാസ് ലാൽ വ്യക്തമാക്കി. വേളാവൂർ പഞ്ചായത്ത് മെമ്പർ ആർ.വിജയ കുമാരി സസ്യങ്ങളുടെ രാത്രി കാല പരിചരണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും, പരിപാടിക്ക് ആശംസകൾനേരുകയും ചെയ്തു. മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.എൽ.ഹരികുമാർ ആശംസകൾ അർപ്പിച്ചു. പ്രകൃതിരമണീയമായ സ്ഥലത്തുള്ള ഇത്തരം പദ്ധതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടും, ഓരങ്ങളിൽ വയോജനങ്ങൾക്കും, വഴിയാത്രികർക്കും വിശ്രമത്തിനായി ഇരിപ്പിടങ്ങൾ തയ്യാറാക്കി നൽകുന്നതിൽക്കൂടി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ എൻ.എസ്സ്.എസ്സ്.യൂണിറ്റിൻെറ സഹായം ഭാവിയിൽ പ്രതീക്ഷിക്കുന്നുവെന്നും, നടുന്ന സസ്യങ്ങളുടെ നിരന്തര നിരീക്ഷണത്തിൻെറ ആവശ്യകതയും ക്ഷേമകാര്യചെയർ പേഴ്സൺ ആർ.സഹീറത്ത് ബീവി ചൂണ്ടിക്കാട്ടി. കുന്നിട വാർഡ് മെമ്പർ എസ്സ്.സുധീഷ്, കോലിയക്കോട് വാർഡ് മെമ്പർ എൽ.സിന്ധു എന്നിവർ സന്നിഹിതരായിരുന്നു. മാണിക്കൽ ഗ്രാമപഞ്ചായത്തിൻെറ പരിധിയിൽ ഉൾപ്പെടുന്ന ഭൂരിഭാഗം കുടുംബശ്രീ പ്രവർത്തകരുടേയും സജീവസാന്നിദ്ധ്യവും, കർമ്മങ്ങളും 01.08.2023 ചൊവ്വാഴ്ചയിലും, 02.08.2023 ബുധനാഴ്ചയിലും ലഭ്യമായത് ശ്രദ്ധേയമായി.


ഔഷധസസ്യങ്ങളുടെ നടീൽ കർമ്മത്തിൻെറ പ്രതീകാത്മക ഉദ്ഘാടനം എസ്സ്.ലേഖ കുമാരി അശോകം, കെ.സുരേഷ് കുമാർ വെള്ള പൂക്കളുള്ള അരുളിച്ചെടി,. ജി.എൽ.ഹരികുമാർ ചുവപ്പുനിറം കലർന്ന റോസ് അരുളിച്ചെടി, വേളാവൂർ പഞ്ചായത്ത് മെമ്പർ ആർ.വിജയ കുമാരിയും ക്ഷേമകാര്യചെയർ പേഴ്സൺ ആർ.സഹീറത്ത് ബീവിയും പ്രത്യേകം പ്രത്യേകം അശോകത്തിൻെറ തൈകളും നട്ടുകൊണ്ട് നിർവ്വഹിച്ചു. കുടുംബശ്രീ പ്രവർത്തകരും,കോളേജിലെ പതിനെട്ടാം ബാച്ചിലേയും,പത്തൊമ്പതാമത് ബാച്ചിലെ കുട്ടികളും വിവിധയിനം ഔഷധസസ്യങ്ങൾ നട്ടു. ചടങ്ങിൽപങ്കെടുത്ത വിശിഷ്ടവ്യക്തിത്വങ്ങൾക്ക് ഔഷധ സസ്യസങ്ങളായ കരിംകുറിഞ്ഞി, അശോകം, സമുദ്രപ്പച്ച, കീരിപ്പൂണ്ട്, പുങ്ക്, മുക്കണ്ണന്നൻപേഴ് എന്നിവയുടെ വിതരണം കോളേജ് പ്രിൻസിപ്പാൾ നിർവ്വഹിച്ചു.

75-ാം സ്വാതത്ര്യദിനത്തിൻെറ വേളയിൽ ഇത്തരമൊരു സംരഭം ചെയ്യുന്നതിൻെറ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് ഗുണപാഠം മരുൻതിയൽ ഡിപ്പാർട്ട്മെൻറ്, സബ്ബ്ജക്ട്മരുത്വാ താവറയിയൽ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ വി.രഞ്ജിത സ്വാഗതം ആശംസിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ എൻ.എസ്സ്.എസ്സ്.യൂണിറ്റിൻെറ പ്രോഗ്രാം ഓഫീസറും, ഉടൽതത്ത്വം ഡിപ്പാർട്ട്മെൻറ്, സബ്ബ്ജക്ട്ഉയിർവേദിയൽ വിഭാഗം പ്രൊഫസർ എൻ.ഷീജ കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ കോളേജിലെ അധ്യാപകരായ ഗുണപാഠം മരുൻതിയൽ ഡിപ്പാർട്ട്മെൻറ് എച്ചോഡിഇൻചാർജ്ജ് ഡോ.ഈദൽ ഷൈനി,തമിഴ് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് പ്രൊഫസർ ഡോ.എൽ.ശിവവെങ്കിടേശൻ, ഗുണപാഠം മരുൻതിയൽ ഡിപ്പാർട്ട്മെൻറ് സബ്ബ്ജക്ട്മരുത്വാ താവറയിയൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ബി.പി.സിന്ധു , ഉടൽതത്ത്വം ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് പ്രൊഫസർ ഡോ.ജെ.എം.ജയശ്രീ, അനധ്യാപകരായ ഉടൽതത്ത്വം ഡിപ്പാർട്ട്മെൻറ് ലാബ്ബ് ഡെക്നീഷ്യൻ ജി.മഞ്ജുള, ഓഫീസ് എക്സിക്യൂട്ടീവ് വി.ആർ.ദീപ, കോളേജിലെ പതിനെട്ടാം ബാച്ചിലേയും പത്തൊമ്പതാമത് ബാച്ചിലെയും കുട്ടികൾ കുടുംബശ്രീ പ്രവർത്തകർ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹെർബ്ബൽ ഗാർഡൻ വർക്കേഴ്സായ റ്റി.വിജയൻ ആർ.ദിവാകരൻ പുഷ്കരൻ എന്നിവർ പങ്കെടുത്തു.

ഔഷധസസ്യങ്ങളുടെ പരിപാലനത്തിന് ഇത്തരമൊരു പ്രദേശം അനുയോജ്യമാണെന്ന് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ എൻ.എസ്സ്.എസ്സ്.യൂണിറ്റിൻെറ പ്രോഗ്രാം ഓഫീസർ പ്രൊഫ.എൻ.ഷീജ വിശദമാക്കി. 100 ഓളം പേർ പങ്കെടുത്ത സംരംഭം രാവിലെ 11:30ന് സമാപിച്ചു.

Related Articles

Check Also
Close
Back to top button