KeralaLatest

എം.ടി വാസുദേവന്‍നായരുടെ കഥകള്‍ സിനിമാ സീരീസുകളാക്കുന്നു

“Manju”

തിരുവനന്തപുരം:  എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ സിനിമാ സീരീസുകളാക്കുന്നു.                                        ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബിജു മേനോനെ നായനാക്കി പ്രിയദര്‍ശനാണ് സീരീസിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്യുന്നത് സിനിമയുടെ ചിത്രീകരണം പട്ടാമ്പിയില്‍ ആരംഭിച്ചു .
പ്രിയദര്‍ശനാണ് ചിത്രീകരണ വിവരം പുറത്തുവിട്ടത്. ഈ ചിത്രം പൂര്‍ത്തിയായതിനു ശേഷം മോഹന്‍ ലാലിനെ നായകനാക്കിയും പ്രിയദര്‍ശന്‍ മറ്റൊരു ഭാഗം സംവിധാനം ചെയ്യുന്നുണ്ട്. 10 ഭാഗങ്ങളുള്ള സീരീസ് നെറ്റ്ഫ്‌ളിക്‌സിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. എന്നാല്‍ ഏത് കഥയാണ് സീരിസായി അവതരിപ്പിക്കുന്നു എന്നത് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് സിനിമകള്‍ നിര്‍മിക്കുന്നത്. സീരീസില്‍ സന്തോഷ് ശിവനും ഒരു ഭാഗം സംവിധാനം ചെയ്യുന്നുണ്ട്. കൂടാതെ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ശ്യാമപ്രസാദും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ഭാഗങ്ങളുള്ള സീരീസാണ് നിര്‍മ്മിക്കുന്നത് .

Related Articles

Back to top button