EntertainmentLatest

ഐപി എല്‍ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

“Manju”

മുബൈ: നിയമവിരുദ്ധമായി ഐപി എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര സൈബര്‍ സെല്ലാണ് നോട്ടീസ് അയച്ചത്. ഏപ്രില്‍ 29 ന് ഹാജരാകാനാണ് നിര്‍ദേശം.

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. ഏപ്രില്‍ 23 ന് അദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തിന് പുറത്തായതിനാല്‍ അദ്ദേഹം ഹാജരായില്ല. മറ്റൊരു ദിവസവും സമയവും ആവശ്യപ്പെട്ടതായാണ് വിവരം. 2023 ലെ ഐ പി എല്‍ മത്സരം ഫെയര്‍പ്ലെ ആപ് വഴി സംപ്രേക്ഷണം ചെയ്തുവെന്നും ഇത് വായാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. തമന്നയും സഞ്ജയും ആപ്പിനെ പ്രമോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

Related Articles

Check Also
Close
Back to top button