
ജി 20 ഉച്ചകോടിക്ക് ഇന്ന് ദില്ലിയില്‍ തുടക്കം. ലോകത്തിനാകെ നിര്‍ണായകമായ വിഷയങ്ങള്‍ക്കാണ് ഉച്ചകോടിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഇന്നും നാളെയുമാണ് ജി 20 ഉച്ചകോടി. മൂന്ന് സെഷനുകളായി നടക്കുന്ന ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളില്‍ പ്രാധാന്യമുണ്ടാകും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അടക്കമുള്ള ലോക നേതാക്കള്‍ എത്തിക്കഴിഞ്ഞു. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഉഭയ കക്ഷി ചര്‍ച്ചകളില്‍ വാണിജ്യവ്യാപാര പ്രതിരോധ മേഖലകളില്‍ നിര്‍ണ്ണായകമായ ധാരണകള്‍ ഉണ്ടാകും. യുക്രൈന് അടക്കമുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ഏത് തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നതും ശ്രദ്ധേയമാണ്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്, സ്പെയിന് പ്രസിഡന്റ് പെദ്രോ സാഞ്ചെസ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ഇന്ന് വൈകിട്ടാണ് ലോക നേതാക്കള്‍ക്ക് രാഷ്ട്രപതി ദൗപതി മുര്‍മു ഒരുക്കുന്ന അത്താഴ വിരുന്ന്. മുന്‍ പ്രധാനമന്ത്രിമാരായ മന് മോഹന്‍ സിംഗ്, എച്ച് ഡി ദേവഗൗഡ എന്നിവരെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്.