KeralaLatest

പിസിആറിന് പകരം ആന്റിജന്‍ ടെസ്റ്റ് നടത്തും കേരളം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് സ്ഥിരീകരണത്തിന് ഇനി മുതല്‍ പ്രധാനമായും ആന്റിജന്‍ ടെസ്റ്റിനെ ആശ്രയിക്കാനൊരുങ്ങുകയാണ്‌ കേരളം. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച്‌ ആന്റിജന്‍ കിറ്റിനുള്ള ചെലവ് കുറവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. പിസിആര്‍ പരിശോധനയെ അപേക്ഷിച്ചു ആറിലൊന്ന് തുക മാത്രമേ ആന്റിജന്‍ ടെസ്റ്റിന് ചിലവ് വരുന്നുള്ളൂ. 40 മിനിറ്റിനുള്ളില്‍ ഫലമറിയാം എന്നതും പ്രധാന കാരണമാണ്. പിസിആര്‍ കിറ്റ് ഒന്നിന് 3000 രൂപ ചിലവ് വരുമ്പോള്‍ ആന്റിജന്‍ കിറ്റ് 504 രൂപക്ക് ലഭിക്കും. കൂടുതല്‍ പേരെ ഒരേ സമയം പരിശോധിക്കാമെന്നതും നേട്ടമാണ്.

ഒരേസമയം നിരവധി ആളുകളെ പരിശോധിക്കേണ്ടി വരുന്ന മേഖലകളിലാണ് ഇവ ഏറെ ഉപകാരപ്രദമാകുന്നത്. സ്രവം ഉപയോഗിച്ച്‌ തന്നെയാണ് പരിശോധന. ജലദോഷമോ മറ്റ് അസുഖങ്ങളോ ഉളളവരില്‍ പോസിറ്റീവ് ഫലം കിട്ടില്ല. ഒരു വ്യക്തിയുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെങ്കില്‍ മാത്രമേ പോസീറ്റീവെന്ന് കാണിക്കൂ. രോഗമില്ലാത്ത ആള്‍ക്കും പോസിറ്റീവ് ഫലം കിട്ടില്ല. രോഗം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലാണോ എന്ന് കൃത്യമായി ഈ പരിശോധനയിലൂടെ അറിയാനാകും.

Related Articles

Back to top button