KeralaLatestThiruvananthapuram

നെടുമങ്ങാട് സൗഹൃദക്കൂട്ടായ്മ ഡി.കെ. മുരളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

“Manju”

നെടുമങ്ങാട് : ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയാറാമത് ജന്മദിനാഘോഷമായ നവപൂജിതത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം നെടുമങ്ങാട് ഏരിയയുടെ ആഭിമുഖ്യത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. നെടുമങ്ങാട് ധനലക്ഷ്മി ആഡിറ്റോറിയത്തിൽ വെച്ച് ഇന്ന് വൈകിട്ട് 4 മണിക്ക് സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയുടെ ഉദ്ഘാടനം വാമനപുരം എം.എല്‍.എ. ഡി.കെ. മുരളി ഉദ്ഘാടനം ചെയ്തു. അരുവിക്കര എം.എല്‍.എ. ജി. സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. നെടുമങ്ങാട് മുസ്ലീം ജമാ അത്ത് ഇമാം ആബിദ് മൗലവി അല്‍ഹാദി, നെടുമങ്ങാട് സി.എസ്.ഐ. ചര്‍ച്ച് വികാരി റവ. ഫാദര്‍ ജോണ്‍ ക്ലിഫര്‍ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായിരുന്നു. ചടങ്ങില്‍ ആശംസയര്‍പ്പിച്ചുകൊണ്ട് നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബജിലാല്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ എന്‍. ആര്‍. ബൈജു., മുൻ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറര്‍ കണ്ണംകോട് ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളിൽ സൗഹൃദക്കൂട്ടായ്മകൾ നടന്നു വരികയാണ്. ആഗസ്ത് 31 ന് തിരുവനന്തപുരം സുബ്രമണ്യം ഹാളിൽ വച്ച് നടക്കുന്ന സൗഹൃദക്കൂട്ടായ്മയിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കും.

ഫോട്ടോ ക്യാപ്ഷൻ : നെടുമങ്ങാട് സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയുടെ ഉദ്ഘാടനം വാമനപുരം എം.എല്‍.എ. ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി സമീപം

Related Articles

Back to top button