LatestThiruvananthapuram

ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

“Manju”

തിരുവനന്തപുരം; പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് രാവിലെ നിയമസഭയിലെ ചോദ്യോത്തര വേളയ്ക്കു ശേഷം 10 മണിക്കാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. ചാണ്ടി ഉമ്മെന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വിജയിച്ചത്.

പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം പുനരാരംഭിക്കുമ്പോഴാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചാണ്ടി ഉമ്മൻ എ കെ ആന്റണിയെ സന്ദർശിച്ചു.

Related Articles

Back to top button