KeralaLatestMalappuram

അധ്യാപകരുടെ സർഗ രചനകളുമായി ഡിജിറ്റൽ മാഗസിൻ: “വയൽപ്പൂക്കൾ”

“Manju”

മലപ്പുറം: അധ്യാപകരുടെ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു. അധ്യാപകദിനത്തോടനുബന്ധിച്ച് എടപ്പാൾ ഉപജില്ലയിലെ അധ്യാപകരുടെ സർഗ സൃഷ്ടികൾ ഉൾപ്പെടുത്തി നിർമിച്ച ഡിജിറ്റൽ മാസിക ” വയൽപ്പൂക്കൾ ” പ്രകാശനം ചെയ്തു. ഗൂഗിൾ മീറ്റിൽ ചേർന്ന പ്രകാശന യോഗത്തിൽ പ്രശസ്ത കവി ഡോ. മോഹനകൃഷ്ണൻ കാലടിയാണ് പ്രകാശനം നിർവഹിച്ചത്. എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിജയകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ രമേഷ്കുമാർ , ഡയറ്റ് സീനിയർ ലക്ച്ചർ സുനിൽ അലക്സ് , എച്ച് എം ഫോറം സെക്രട്ടറി ബിന്ദു, ബിപിഒ ജിജി വർഗീസ് എന്നിവർ സംസാരിച്ചു. കോവിഡ് കാലത്തെ സർഗാത്മകമാക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവർത്തനം ആവിഷ്കരിച്ചത്.

Related Articles

Back to top button