KeralaLatest

ഇനി സിഎൻജി ബൈക്കുകളുടെ കാലം

“Manju”

 

ഇന്ത്യയില്‍ പള്‍സര്‍ മോഡലുകളിലൂടെ ഇരുചക്ര വാഹന വിപണിയെ കീഴ്പ്പെടുത്തിയവരാണ് ബജാജ്. ഒരുകാലത്ത് യുവതലമുറ ഒരു ബൈക്ക് എടുക്കാൻ തീരുമാനിച്ചാല്‍ അത് പള്‍സര്‍ ആയിരിക്കും.

അങ്ങനെ മൊത്തത്തില്‍ ഇരുചക്ര വാഹന വിപണിയിലെ നിറസാന്നിധ്യമായിരുന്നു ബജാജ്. ഇന്ന് ഇലക്‌ട്രിക് ടൂവീലറുകളാണ് നിരത്തുകള്‍ ഭരിക്കുന്നതെങ്കിലും കാലത്തിനൊത്ത് സഞ്ചരിക്കാൻ ബജാജിന് ഏറെ ഇഷ്‌ടമാണ്. അതിനാല്‍ തുടക്ക കാലത്ത് തന്നെ ചേതക് ഇവിയെ പുറത്തിറക്കി വൈദ്യുത വാഹന രംഗത്തും തങ്ങളുടെ ശക്തി ബ്രാൻഡ് കാട്ടിക്കൊടുത്തു. ട്രയംഫ്, കെടിഎം മോഡലുകളിലൂടെ ഉയര്‍ന്ന ശേഷിയുള്ള സെഗ്‌മെന്റുകളില്‍ പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുന്നതിനൊപ്പം ബജാജ് ഓട്ടോ തങ്ങളുടെ ആഭ്യന്തര ശ്രേണിയും ശക്തിപ്പെടുത്തുകയാണ്.

സമീപ വര്‍ഷങ്ങളില്‍, ചാക്കൻ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്ബനി തങ്ങളുടെ നിരയിലേക്ക് പുതുതലമുറ പള്‍സറുകളേയും അവതരിപ്പിക്കുകയുണ്ടായി. P150, N160, N250, F250 എന്നിവയെല്ലാം ഇന്ന് ജനപ്രീയരായി മാറുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ എൻട്രി ലെവല്‍ കമ്മ്യൂട്ടര്‍ സെഗ്മെന്റിലും അപ്‌ഡേറ്റ് ചെയ്‌ത മോഡലുകള്‍ പുറത്തിറക്കാനും ബജാജ് പ്രത്യേകം ശ്രദ്ധകൊടുത്തിട്ടുണ്ട്.

ട്രയംഫ് സ്പീഡ് 400 എന്ന ബൈക്കിനും ലഭിച്ച മികച്ച സ്വീകാര്യതയെ തുടര്‍ന്ന്, കെടിഎമ്മിന്റെ പുതിയ തലമുറ 250 ഡ്യൂക്കും 390 ഡ്യൂക്കും കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പുറത്തിറക്കുകയുണ്ടായി കൂടുതല്‍ പുതിയ മോട്ടോര്‍സൈക്കിളുകള്‍ ബ്രാൻഡ് നിരയിലേക്ക് അവതരിപ്പിക്കുന്നതിനായുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് സ്ഥിരീകരിച്ചു.

ഇതിനെല്ലാം പുറമെ ഒരു സിഎൻജി ബൈക്ക് ഇന്ത്യയില്‍ പുറത്തിറക്കാനുള്ള ശ്രമവും ബജാജില്‍ നിന്നും ഉണ്ടാവും. സിഎൻജി വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയ്ക്കാൻ ധനമന്ത്രി നിര്‍മല സീതാരാമനോട് വാഹന കമ്ബനികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎൻജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 100 സിസി മോട്ടോര്‍സൈക്കിളാണ് ബജാജ് അവതരിപ്പിക്കാൻ സാധ്യതയുള്ളത്.

ഇത് സംഭവിച്ചുകഴിഞ്ഞാല്‍ ഇരുചക്ര വാഹന വിപണിയുടെ മുഖവും ഭാവവും തന്നെ മാറുമെന്നാണ് വിലയിരുത്തല്‍. 125 സിസി മുതല്‍ 200 സിസി വരെയുള്ള വിഭാഗത്തിലെ ബജാജിന്റെ വിപണി വിഹിതം സമീപകാലത്ത് അതിവേഗം 30 ശതമാനത്തിലേറെ വളര്‍ന്നിട്ടുണ്ട്. ആയതിനാല്‍ ഈ സെഗ്മെന്റില്‍ തന്നെ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബ്രാൻഡിന്റെ പ്രധാന ശ്രമം. പക്ഷേ വരാനിരിക്കുന്ന സിൻജി ഫ്യുവല്‍ ബൈക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല.

എന്തായാലും സിഎൻജി മോട്ടോര്‍ബൈക്കുകള്‍ വാങ്ങുന്നതും ഇന്ധനം നിറയ്ക്കുന്നതിനും നിലവിലെ പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച്‌ വില കുറഞ്ഞതായിരിക്കും എന്നത് പൊതുജനങ്ങലെ സംബന്ധിച്ച്‌ കൂടുതല്‍ സഹായകരമാവും. ഉയര്‍ന്ന പെട്രോള്‍ വില ഇലക്‌ട്രിക് ടൂവീലറുകളെ സഹായിച്ചതു പോലെ പുതിയ സിഎൻജി മോഡലുകളുടെ സ്വീകാര്യതയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.

ബജാജിന്റെ ഈ പ്ലാൻ നടപ്പിലാക്കുകയാണെങ്കില്‍, പ്ലാന്റില്‍ പൂര്‍ണമായും സിഎൻജി മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്ബനിയായും ബജാജ് പേരെടുക്കും. ആഭ്യന്തര വിപണിയില്‍ നേരത്തെ നടത്തിയ പരീക്ഷണങ്ങളില്‍ പെട്രോള്‍ എഞ്ചിനുകള്‍ക്ക് പകരം സിഎൻജി ഉപയോഗിച്ചിരുന്നു. ഇതിനു പുറമെ നിലവിലെ സാമ്ബത്തിക വര്‍ഷം ഏറ്റവും ശേഷി കൂടിയ പള്‍സറിന്റെ അരങ്ങേറ്റത്തിനും ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

Related Articles

Back to top button