Uncategorized

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പൂര്‍ണ്ണകുംഭമേള

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പൂര്‍ണ്ണകുംഭമേള. കുംഭമേള ദിവസമായ ഇന്ന് രാവിലെ 5 ന് ആരാധനയും സന്യാസിസംഘത്തിന്റെ പ്രത്യേക പുഷ്പാജ്ഞലിയും നടന്നു. 6.00മണിയുടെ ആരാധനയോടെ സന്ന്യാസി സന്ന്യാസിനിമാരുടേയും ബ്രഹ്മചാരി ബ്രഹ്മചാണിമാരുടേയും മറ്റ് ഗുരുഭക്തരുടേയും സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളോടെ ധ്വജം ഉയര്‍ത്തി. 7 മണി മുതൽ നടക്കുന്ന പുഷ്പസമർപ്പണം തുടരുന്നു. 1 1.30 ന് ഗുരുദർശനം നടക്കും. വൈകുന്നേരം 5.30ന്  കുംഭഘോഷയാത്ര ആരംഭിക്കും.

ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാപൂർത്തീകരണം നടന്ന 1973 കന്നി 4 നാണ് എല്ലാവര്‍ഷവും പൂർണകുംഭമേള നടക്കുന്നത്. ശുഭ്രവസ്ത്രധാരികളായി വ്രതനിഷ്ഠയോടെ എത്തുന്ന ആയിരകണക്കിന് ഗുരുഭക്തർ വൈകിട്ട് നടക്കുന്ന കുംഭഘോഷയാത്രയിൽ പങ്കെടുക്കും. മൺകുടങ്ങളിൽ ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് തയ്യാറാക്കിയ തീർത്ഥം നിറച്ച്, പീതവസ്ത്രം കൊണ്ട് പൊതിഞ്ഞ് നാളീകേരവും മാവിലയും വെച്ച് പുഷ്പങ്ങളാൽ അലങ്കരിച്ചാണ് കുംഭങ്ങൾ തയ്യാറാക്കുന്നത്. ഇത് പ്രാർത്ഥാനാപൂർവം ശിരസ്സിലേറ്റി ഭക്തർ ആശ്രമസമുച്ചയം വലം വച്ച് പ്രാർത്ഥിക്കും. തുടർന്ന് കുംഭങ്ങൾ ഗുരുപാദത്തിൽ സമർപ്പിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ഗുരുഭക്തർ അണിനിരക്കുന്ന കുംഭമേളയ്ക്ക് നാദസ്വരവും മുത്തുക്കുടകളും അകമ്പടിയായുണ്ടാകും

Related Articles

Back to top button