IndiaLatest

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ; ആദ്യ യോഗം ഇന്ന്

“Manju”

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഏഴംഗ ഉന്നതതല സമിതിയാണ് യോഗം ചേരുക. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും, മറ്റേതെങ്കിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണോയെന്നും സമിതി പരിശോധിക്കും. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ എന്നിവര്‍ രാം നാഥ് കോവിന്ദിനെ വസതിയില്‍ എത്തി കണ്ടിരുന്നു. സമിതി പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു.

Related Articles

Back to top button