ന്യൂഡല്‍ഹി : എസ് എന്‍ സി ലാവ്ലിന് കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ നല്കി ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസ്. കേസില്‍ ചില പ്രധാന രേഖകള്‍ കൂടി നല്‍കാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ സമര്‍പ്പിച്ചത്.രേഖകള്‍ നല്‍കാനുള്ളതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ നാളെ സുപ്രീം കോടതി. പരിഗണിക്കും.നേരത്തേ പലതവണ മാറ്റിവെച്ച കേസ് ഏപ്രില്‍ ആറിലേക്കായിരുന്നു സുപ്രീം കോടതി മാറ്റിവെച്ചത്. കേരളത്തിലെ വോട്ടെടുപ്പ് ദിവസമാണ് ഹരജിയും കേസും പരിഗണിക്കുന്നത്.
Related Articles
Check Also
Close
-
ഇന്ത്യയെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബൈഡന്April 26, 2021 11:05 AM