KeralaLatest

സ്‌കൂളുകള്‍ക്ക് മോഡുലാര്‍ ടോയ്‌ലറ്റ് സംവിധാനമൊരുക്കി

“Manju”

ശ്രീജ.എസ്

കണ്ണൂര്‍: ജില്ലയിലെ 25 സ്‌കൂളുകള്‍ക്കായി മോഡുലാര്‍ ടോയ്‌ലറ്റ് സംവിധാനമൊരുക്കി ജില്ലാ പഞ്ചായത്ത്. ശൗചാലയങ്ങള്‍ ഇല്ലാതിരുന്ന 25 സ്‌കൂളുകളിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മോഡുലാര്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ. ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വ്വഹിച്ചു. ഒരു സ്‌കൂളിന് അഞ്ചെണ്ണം വീതം 125 ടോയ്ലറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ പല സ്‌കൂളുകളിലെയും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ബോധ്യമായിരുന്നു. വൃത്തിഹീനമായ ടോയ്ലറ്റുകളുള്ള നിരവധി സ്‌കൂളുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിലെ ശുചിത്വ ക്യാബയിന്‍ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. മൂന്ന് കോടി രൂപ ചെലവിലാണ് പ്രീ ഫാബ് സ്റ്റീല്‍ മോഡുലാര്‍ ടോയ്‌ലറ്റ് ബ്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്.

Related Articles

Back to top button