IndiaLatest

75 ലൈറ്റ്ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകും

“Manju”

പനാജി: ഇന്ത്യൻ ലൈറ്റ്ഹൗസ് ഫെസ്റ്റിവലായ ‘ഭാരതീയ പ്രകാശ് സ്തംബ് ഉത്സവിന് ഗോവയിലെ അഗ്വാഡ കോട്ടയിൽ തുടക്കമായി. കേന്ദ്ര തുറമുഖ -ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. ഭാരതത്തിലെ പ്രശസ്തമായ 75 ലൈറ്റ് ഹൗസുകളിലൂടെ രാജ്യത്തിന്റെ സമുദ്ര സഞ്ചാര ചരിത്രം ആളുകളിലേക്ക് എത്തിക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.

ലൈറ്റ് ഹൗസുകൾക്ക് ചുറ്റുമുളള പ്രദേശത്തിന്റെ സംസാരിക പൈതൃകം തുറന്ന് കാട്ടാനും അവയുടെ ചരിത്രം അവതരിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. ഇന്ത്യ ആത്മനിർഭർ ഭാരതത്തിലേക്ക് അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ രാജ്യത്തെ പ്രധാന ലൈറ്റ് ഹൗസുകൾ വിദ്യാഭ്യാസ, വിനോദ, സാംസ്‌കാരിക കേന്ദ്രങ്ങളാകുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.

സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ഇന്ത്യയിലെ പ്രശസ്തമായ 75 ലൈറ്റ്‌ഹൗസുകളെ ലോകോത്തര നിലവാരത്തിലുളള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ഈ ഫെസ്റ്റിവൽ സഹായകമാകുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button