KeralaLatest

കെ. സുരേന്ദ്രനെ തള്ളി ബി.ജെ.പി ജനറല്‍ സെക്രട്ടറി

“Manju”

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തള്ളി ലക്ഷദ്വീപ് ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്‌. കെ മുഹമ്മദ് കാസിം.ഒരു ടെലിവിഷന്‍ ചാനലിന്റെ ചര്‍ച്ചയിലാണ് കാസിമിന്റെ പ്രതികരണം.ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നാണ് കാസിം പറയുന്നത്. ‘ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണിത്. ലക്ഷദ്വീപില്‍ സീറോ ക്രൈം ആണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണെന്ന് എച്ച്‌. കെ മുഹമ്മദ് കാസിം പറഞ്ഞു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും അത്തരത്തിലൊരു പ്രശ്‌നവും ലക്ഷദ്വീപിലില്ലെന്നാണ് ബി.ജെ.പി കേരളത്തില്‍ നടത്തുന്ന പ്രചരണം.അഡ്മിനിസ്‌ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന നടത്തണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം പറയുന്നു.

Related Articles

Check Also
Close
Back to top button