IndiaLatest

യുകെയില്‍ നിരവധി അവസരങ്ങള്‍; നോര്‍ക്ക റിക്രൂട്ട്മെന്റ് ഡ്രൈവ്, ഇപ്പോള്‍ അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം: യു.കെ യിലെ വിവിധ എന്‍.എച്ച്‌.എസ്സ് (NHS) ട്രസ്റ്റുകളിലേയ്‌ക്ക് നഴ്സുമാര്‍ക്ക് നിരവധി അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബറില്‍ മംഗളൂരുവില്‍ നടക്കുന്ന റിക്രൂട്ട്മെന്റിലേയ്‌ക്ക് നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകള്‍ക്ക് സുതാര്യമായ തൊഴില്‍ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ ഡ്രൈവ് ലക്ഷ്യമിടുന്നത്. നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 17, 18 ന് മംഗളൂരുവിലെ ഹോട്ടല്‍താജ് വിവാന്ത യില്‍ നടക്കും. ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍/ എമര്‍ജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റര്‍ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെന്റല്‍ ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് ശേഷം സൈക്കിയാട്രിക് വാര്‍ഡില്‍ കുറഞ്ഞത് 6 മാസം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ (OET/IELTS പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍) തിരഞ്ഞെടുക്കപ്പെട്ടാല്‍ അവരുടെ OET ട്രൈനിങ്ങും പരീക്ഷാഫീസും NHS ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേര്‍ഡ് നഴ്സ് ആവുന്ന മുറയ്‌ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക.

Related Articles

Back to top button