InternationalLatest

പുതിയ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം. ഇനി ഭൂഖണ്ഡങ്ങള്‍ എട്ട്

“Manju”

ഭൂമിയിലെ എട്ടാം ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം. 375 വര്‍ഷത്തോളം ഒളിഞ്ഞിരുന്ന ഭൂഖണ്ഡത്തെയാണ് ജിയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നര നൂറ്റാണ്ടോളം കാലം ഈ ഭൂഖണ്ഡം വെള്ളത്തിനടിയില്‍ മറഞ്ഞിരിന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. സെലാൻഡിയാ എന്നാണിതിന് ജിയോളജിസ്റ്റുകള്‍ പേരിട്ടിരിക്കുന്നത്. ടി- റിയു-അ-മൗവീ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഇതിന്റെ ചെറുരൂപത്തിലുള്ള ഭൂപടവും ജിയോളജിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
1.89 ദശലക്ഷം ചതുരശ്രമ മൈല്‍ വലിപ്പമുള്ള പ്രദേശമാണിത്. 500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്ബ് കിഴക്കൻ ഓസ്‌ട്രേലിയയും പടിഞ്ഞാറൻ അന്റാര്‍ട്ടിക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഉള്‍പ്പെടുന്ന സൂപ്പര്‍കോണ്ടിനന്റ് എന്നറിയപ്പെടുന്ന ഗോണ്ട്‌വാനയുടെ ഭാഗമായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍. പാരിസ്ഥികമായ ചില കാരണങ്ങളാല്‍ ഗോണ്ട്‌വാനയില്‍ നിന്നും അകലുകയായിരുന്നു സെലാൻഡിയാ. ഇതിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജിയോളജിസ്റ്റുകള്‍.
സെലാൻഡിയാ എന്ന ഈ പുതിയ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശവും നിലവില്‍ വെള്ളത്തിനടിയിലാണ്. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് സിലാൻഡ് ക്രൗണ്‍ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ജിയോളജിസ്റ്റുകള്‍ അറിയിക്കുന്നത്.
ഡച്ച്‌ വ്യാപാരിയും നാവികനുമായ അബേല്‍ ടാസ്മാൻ 1642ല്‍ ഈ ഭൂഖണ്ഡം കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ഈ ഭൂഖണ്ഡത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ശാസ്ത്രജ്ഞര്‍ അന്വേഷണം തുടങ്ങി. എന്നാല്‍ ഇത് മറഞ്ഞിരിക്കുകയാണെന്നായിരുന്നു 2017 വരെ ഭൗമശാസ്ത്രജ്ഞരുടെ വിശദീകരണം.

Related Articles

Back to top button