IndiaLatest

അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാം

“Manju”

ഡല്‍ഹി ;അംഗപരിമിതർക്ക് ഐ പി എസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെയാണ് അനുമതി നൽകിയത്. സിവിൽ സർവീസ് പരീക്ഷ വിജയിച്ചവർക്ക് ആണ് അപേക്ഷിക്കാൻ അനുമതി.

ഐപിഎസിന് പുറമേ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന ഡൽഹി, ദാമൻ ആൻഡ്‌ ദിയു, ദാദ്ര ആൻഡ്‌ നാഗർ ഹവേലി, ആൻഡമാൻ ആൻഡ്‌ നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രീംകോടതി അനുമതി നൽകി. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ.

Related Articles

Back to top button