KeralaLatest

പുസ്തകപുരയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് 2003 എസ്.എസ്.എല്‍.സി. ബാച്ച് വാട്സാപ്പ് കൂട്ടായ്മ.

“Manju”

നെടുമങ്ങാട് : ആര്യനാട് ഗവൺമെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പുതുക്കിയ പുസ്തകപുരയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് 2003 ബാച്ച് എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥി വാട്സാപ്പ് കൂട്ടായ്മ. ഇതുവരെ സമാഹരിച്ച 200 പുസ്തകങ്ങള്‍ സ്കൂളിനുവേണ്ടി അഡ്വ.ജി. സ്റ്റീഫന്‍ എം.എല്‍.. 2003 എസ്.എസ്.എല്‍സി. വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ നീതു.ജി.എസ്., കണ്ണൻ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. പ്രശസ്ത സിനിമാതാരം ജോബി മുഖ്യാതിഥിയായിരുന്നു.

ഒക്ടോബര്‍ 29, 30 തീയതികളിലായി സ്കൂള്‍ കലോത്സവവും നവീകരിച്ച പുസ്തകപുരയുടെ ഉദ്ഘാടനവും നടന്ന വേദിയില്‍ വെച്ചാണ് പുസ്തകങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൂസി രാജ് എ.ആര്‍., പി.റ്റി.. പ്രിസഡന്റ് കെ.എസ്. സുഗതന്‍, ഹെഡ്മിസ്ട്രഡ് രാജികുമാരി എസ്.വി. എന്നിവരും അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സന്നിഹിതരായിരുന്നു.

 

Related Articles

Back to top button