KeralaLatest

യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

“Manju”

ശ്രീജ.എസ്

പരപ്പനങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു യു.ഡി.എഫ് യോഗം ശനിയാഴ്ച ചേരാനിരിക്കുന്ന സാഹചര്യത്തില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് നേതാവ് രാജിവക്കുകയുണ്ടായി .

നെടുവ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റു കൂടിയായ പി.ഒ. അബ്ദുള്‍സലാമാണ് രാജിവച്ചിരിക്കുന്നത് .രാജി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ഹംസക്കോയയെ ഏല്‍പ്പിക്കുകയുണ്ടായി . 15-ാം ഡിവിഷന്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനമാനത്തെ തുടര്‍ന്നാണ് രാജി എന്നും, ലീഗിന്റെ കടുംപിടിത്തം അംഗീകരിച്ചു കൊടുക്കില്ലന്നും അബ്ദുള്‍സലാം പറയുകയുണ്ടായി . എന്നാല്‍, ചര്‍ച്ച നടക്കാനിരിക്കെ ധൃതി പിടിച്ചുള്ള രാജി ശരിയായില്ലന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്.

Related Articles

Back to top button