IndiaLatest

ലോകകപ്പ് ഉദ്ഘാടന മത്സരം കാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റും ഭക്ഷണത്തിനുള്ള കൂപ്പണും

“Manju”

അഹമ്മദാബാദ്; ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. ഇതിനിടെ മനോഹരമായ ഒരു സംഭവത്തിന്റെ വാര്‍ത്തയാണ് ഇതു സംബന്ധിച്ച്‌ പുറത്തുവരുന്നത്.

അഹമ്മദാബാദില്‍ നിന്നുള്ള 30,000-40,000 സ്ത്രീകള്‍ മത്സരം നേരിട്ട് കാണാന്‍ അവസരമൊരുങ്ങി. ഇവര്‍ക്ക് സൗജന്യ ടിക്കറ്റും ഭക്ഷണത്തിനുള്ള കൂപ്പണും നല്‍കിയിയിട്ടുണ്ടെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഒരു വക്താവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കിയിട്ടുണ്ട്. മത്സരം ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ആരംഭിക്കും.

കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ അംഗീകരിച്ചതാണ് സ്റ്റേഡിയത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ആശയത്തിന് പ്രചോദനമായതെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതൃത്വവും അറിയിച്ചു. ബൂത്ത് ഏരിയകള്‍, സൊസൈറ്റികള്‍, അപ്പാര്‍ട്ട്മെന്റുകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ നടത്തിയ ക്യാമ്പെയിന്‍ വഴിയാണ് സ്ത്രീകളെ മത്സരം കാണാന്‍ എത്തിക്കുന്നത്.

Related Articles

Check Also
Close
Back to top button