KeralaLatestThiruvananthapuramUncategorized

വിദ്യാർഥികൾക്കുള്ള സാക്ഷരതാ പരീക്ഷ

“Manju”

പോത്തൻകോട് : കേരള സാക്ഷരതാ മിഷൻ സംഘടിപ്പിക്കുന്ന മികവുത്സവം 2021 വേങ്ങോട് കാരുണ്യ ബഡ്സ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. 31 ഭിന്ന ശേഷിയുള്ള വിദ്യാർത്ഥികളും 10 വയോജനങ്ങളും പരീക്ഷയെഴുതി. നിത്യ ജീവിതവുമായി ബന്ധപ്പെട്ടതും സ്വയം ചെയ്യേണ്ടതായ കാര്യങ്ങളും സ്വന്തം പേരും സ്വയം പരിചയപ്പെടുത്താൻ ആവശ്യമായ കാര്യങ്ങളാണ് ബട്സ് സ്കൂളിൽ പഠിപ്പിക്കുന്നത്. വീട്ടിലെ മറ്റു കുട്ടികൾ ചെയ്യുന്നതുപോലെ പരീക്ഷ എഴുതാനും സർട്ടിഫിക്കറ്റ് നേടുവാനും തനിക്കും സാധിക്കും എന്നുള്ള ബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരം പരീക്ഷകൾ നടത്തുന്നത്.

പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ അനിൽകുമാർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശശികല S ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിദ ബീവി വാർഡ് മെമ്പർമാരായ നയന വി ഡി, പുരുഷോത്തമൻ കെ പി എന്നിവർ ആശംസകൾ അറിയിച്ചു. വേങ്ങോട് കാരുണ്യ ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ സുജിമ എസ് നന്ദിയും പറഞ്ഞു. കോവിഡ് മഹാമാരി മൂലം അടച്ചിട്ടിരിക്കുന്ന ബഡ്സ് സ്കൂൾ പ്രവർത്തനം ഡിസംബർ മാസത്തിൽ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ടി ആർ അനിൽകുമാർ അറിയിച്ചു.

ജ്യോതിനാഥ് കെ. പി.

 

Related Articles

Back to top button