KeralaLatest

കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ കൊറോണകാലത്തെ ബജറ്റ് . റബ്ബറിന്റെ തറവില കൂട്ടിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവിലയും കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.

റബ്ബറിന്റെ താങ്ങുവില 170 രൂപയായി ഉയര്‍ത്തുന്നുവെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. നെല്ലിന്റെ സംഭരണവില 28 രൂപയായി ഉയര്‍ത്തി. നാളികേരത്തിന്റെ സംഭരണവില 27 രൂപയില്‍ നിന്ന് 32 രൂപയായി ഉയര്‍ത്തി.

കാര്‍ഷികനിയമഭേദഗതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് ഉന്നയിച്ചത്. കര്‍ഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരിനിയമങ്ങളാണ് പുതിയ കാര്‍ഷികനിയമഭേദഗതികളെന്ന് തോമസ് ഐസക് പറഞ്ഞു.

Related Articles

Back to top button