IndiaLatest

അഗ്നിവീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

“Manju”

ഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി തുടരുന്നതിനിടയില്‍ അഗ്നിവീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര.

അഗ്നിപഥ് പദ്ധതിയിലൂടെ അഗ്നിവീറുകള്‍ക്ക് ലഭിക്കുന്ന വൈദ്ഗ്ധ്യവും അച്ചടക്കവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കി മാറ്റുമെന്നതില്‍ സംശയമില്ല. ഞാനിത് പദ്ധതി പ്രഖ്യാപിച്ച കാലഘട്ടത്തിൽ തന്നെ വ്യക്തമാക്കിയതുമാണ്. പദ്ധതിക്ക് കീഴില്‍ പരിശീലനം കിട്ടിയവരെ റിക്രൂട്ട് ചെയ്യാന്‍  ഞങ്ങൾക്ക് അതീവ താന്‍പര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും തനിക്ക് ദുഃഖമുണ്ടെന്നും മഹീന്ദ്ര ട്വിറ്ററില്‍ വ്യക്തമാക്കി.

Related Articles

Back to top button