വോള്‍വോ കാര്‍സ് ഇലക്ട്രിക് എസ്യുവിയായ എക്സ്സി 40 റീചാര്‍ജിന്റെ പുതിയ വേരിയന്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു.
സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് അതിന്റെ ഇലക്ട്രിക് എസ്യുവിയായ എക്സ്സി 40 റീചാര്‍ജിന്റെ പുതിയ അടിസ്ഥാന വേരിയന്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. വോള്‍വോ എക്സ് സി 40 റീചാര്‍ജിന്റെ ഈ പുതിയ അടിസ്ഥാന വേരിയന്റിന് സിംഗിള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. വോള്‍വോ എക്സ് സി 40 റീചാര്‍ജിന്റെ സിംഗിള്‍ വേരിയന്റ് 54.95 ലക്ഷം രൂപ എക്സ്–ഷോറൂം വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് എസ്യുവിയുടെ വില കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനാലാണ് പുതിയ വേരിയന്റിന് നിലവിലുള്ളതിനെ അപേക്ഷിച്ച് ഏകദേശം മൂന്നുലക്ഷം രൂപ കുറച്ചത്. ഈ പുതിയ വേരിയന്റിന് പുറമേ, വോള്‍വോ എക്സ് സി 40 റീചാര്‍ജ് നിലവിലുള്ള ടോപ്പ്–ടയര്‍ വേരിയന്റില്‍ ലഭ്യമാണ്. 57.90 ലക്ഷം രൂപയാണ് അതിന്റെ എക്സ്–ഷോറൂം വില. എക്സ് സി 40 റീചാര്‍ജ് സിംഗിള്‍ അതിന്റെ സിംഗിള്‍ മോട്ടോര്‍ കോണ്ഫിഗറേഷന് കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. വോള്‍വോ എക്സ് സി 40 റീചാര്‍ജ് സിംഗിളിനുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചു. വോള്‍വോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം.