Latest

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ജൂലൈ 10ന് മോട്ടോര്‍ വാഹന പണിമുടക്ക്

“Manju”

ശ്രീജ.എസ്

 

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും. ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ജൂലൈ 10 ന് രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക് നടത്തുക. പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് സംയുക്ത സമര സമിതിയുടെ പ്രധാന ആവശ്യങ്ങള്‍.

സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Back to top button