KeralaLatest

ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: വളര്‍ച്ചയുടെയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അനുദിനം വളരുകയാണെന്നും ആഗോള തലത്തില്‍ ശ്രദ്ധകേന്ദ്രമാവുകയാണ് രാഷ്‌ട്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐഎംഎഫ് 2024-ല്‍ 6.3 ശതമാനം വളര്‍ച്ചാനിരക്ക് പ്രവചിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

IMF Growth Forecast: 2024

USA🇺🇸 : 1.5%
Germany🇩🇪 : 0.9%
France🇫🇷 : 1.3%
Italy🇮🇹 : 0.7%
Spain🇪🇸 : 1.7%
Japan🇯🇵 : 1.0%
Canada🇨🇦 : 1.6%
China🇨🇳 : 4.2%
India🇮🇳 : 6.3%
Russia🇷🇺 : 1.1%
Brazil🇧🇷 : 1.5%
Mexico🇲🇽 : 2.1%
Morocco🇲🇦 : 3.6%
KSA🇸🇦 : 4.0%
Nigeria🇳🇬 : 3.1%
RSA🇿🇦 : 1.8%

ആഗോള വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനമായി കുറയും എന്ന പ്രവചനത്തിനിടെയാണ് ഇന്ത്യ കുതിക്കുമെന്ന് വേള്‍ഡ് ഇക്കോണമിക് ഔട്ട്‌ലുക്കില്‍ പറയുന്നത്. ലോക സമ്ബദ് വ്യവസ്ഥയില്‍ തിളങ്ങുന്ന രാജ്യമാണ് ഇന്ത്യ. പൗരന്മാരുടെ ശക്തിയും നൈപുണ്യവും കൊണ്ടാണ് ഊര്‍ജസ്വലമായി നിലനില്‍ക്കുന്നത്. ജനങ്ങളാണ് വളര്‍ച്ചയ്‌ക്കുള്ള ഇന്ധനം. ആഗോളതലത്തില്‍ തന്നെ രാജ്യം ശോഭിക്കുന്നു. വളര്‍ച്ചയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതം. സമൃദ്ധി നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കന്നതിനായുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Related Articles

Back to top button