
പോത്തൻകോട് : ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് പഞ്ചവാദ്യം വിഭാഗം പാനൽ അംഗവും
വൈക്കം ക്ഷേത്ര കലാപീഠം റിട്ട.അദ്ധ്യാപകനുമായ ഡോ.ബാലുശ്ശേരി കൃഷ്ണദാസ് ആശ്രമം സന്ദർശിച്ചു. 2023 ജൂൺ 9 ഉച്ചയ്ക്ക് 12.30 ന് ആശ്രമം സന്ദർശിച്ചു. അഭിവന്ദ്യ ശിഷ്യപൂജിത സമക്ഷം അദ്ദേഹം ‘പൊക്കം സ്വല്പം കുറഞ്ഞും…’ എന്ന എസ് ശ്യാംകുമാറിന്റെ ഗാനാലാപാനത്തിന്റെ പശ്ചാത്തലത്തിൽ സോപാനസംഗീതം അവതരിപ്പിച്ചു. കോഴിക്കോട് വിശ്വജ്ഞാനമന്ദിര സമർപ്പണ വേളയിലും ‘കരുണാകര ജയ…’ കീർത്തനം സോപാനസംഗീതമായി അവതരിപ്പിച്ചിരുന്നു. കാഞ്ചികാമകോടി പീഠം ആസ്ഥാനവിദ്വാൻ കൂടിയാണ്
ഡോ.കൃഷ്ണദാസ്.