IndiaLatest

അത്യാധുനിക യുദ്ധതന്ത്രങ്ങളില്‍ ഉപഗ്രഹങ്ങളെ ഉപയോഗിക്കണം

“Manju”

അത്യാധുനിക യുദ്ധതന്ത്രങ്ങളില്‍ ഉപഗ്രഹങ്ങളെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവുമായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി. ഇന്ന് ലോകത്തിലെ വന്‍ സൈനിക ശക്തികള്‍ ഉപഗ്രഹവേധ സംവിധാനങ്ങള്‍ ബഹിരാകാശത്ത് തന്നെ ഒരുക്കുന്ന തിരക്കിലാണെന്നും ഇന്ത്യ ആ രംഗത്ത് അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നുമാണ് ചൗധരി അഭിപ്രായപ്പെട്ടത്. ഭൂതലബഹിരാകാശ ബുദ്ധികേന്ദ്രങ്ങളെന്ന വിഷയത്തില്‍ ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ 12-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചൗധരി.

ഇന്ന് ബഹിരാകാശം എല്ലാ രാജ്യങ്ങളും വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിച്ച്‌ തുടങ്ങിയിരിക്കുന്നു. ഭൂമിയില്‍ നിന്നും യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദവും എളുപ്പവുമായി ബഹിരാകാശത്തെ കാണുന്നതില്‍ പല രാജ്യങ്ങളും അപകടരമായ തന്ത്രങ്ങളാണ് മെനയുന്നത്. ഇന്ത്യ അടിയന്തിരമായി ബഹിരാകാശത്തെ നമ്മുടെ മികച്ച സംവിധാനങ്ങളെ പ്രതിരോധ സംവിധാനങ്ങളുമായി കൂട്ടിയിണക്കണമെന്നും ചൗധരി പറഞ്ഞു.

Related Articles

Back to top button