IndiaLatest

ട്രെയിൻ യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണം ഉറപ്പ് നല്‍കി ഇന്ത്യൻ റെയില്‍വേ

“Manju”

യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഇന്ത്യൻ റെയില്‍വേ. ഇതിന്റെ ഭാഗമായി ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിരിക്കുകയാണ്. ട്രെയിൻ യാത്രയില്‍ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പ്പറേഷൻ (ഐആര്‍സിടിസി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ട്രെയിനില്‍ ഭക്ഷണ വിതരണം നടത്തുന്ന അനധികൃത വെബ്‌സൈറ്റുകളുടെ പട്ടിക ഐആര്‍സിടിസി പുറത്തുവിട്ടു. ഇത് പ്രകാരം റെയില്‍റെസ്ട്രോ, റെയില്‍മിത്ര, ട്രാവല്‍ഖാന, റെയില്‍മീല്‍, ഡിബ്റെയില്‍, ഖാനാഓണ്‍ലൈൻ, ട്രെയിൻസ് കഫേ, ട്രെയിൻ മെന്യു, ഫൂഡ് ഓണ്‍ ട്രാക്ക്, ഇകാറ്ററിംഗ് ആപ്പ് എന്നീ ഭക്ഷണ വിതരണ വെബ്‌സൈറ്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം.

യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും റെയില്‍വേ ഒരുക്കുന്നുണ്ട്. ഇതിനായി ഇ-കാറ്ററിംഗ് എന്ന പേരില്‍ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഈ സംവിധാനം വഴി യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. ഇതിനായി www.ecatering.irctc.co.inഅല്ലെങ്കില്‍ ഫുഡ് ഓണ്‍ ട്രാക്ക് ആപ്പില്‍ മാത്രം ഓര്‍ഡര്‍ ചെയ്യണമെന്ന് ഐആര്‍സിടിസ് നിര്‍ദ്ദേശിക്കുന്നു. ഭക്ഷണം വാങ്ങുന്നതിനായി 8750001323 എന്ന നമ്ബറില്‍ വാട്സാപ്പും ചെയ്യുകയോ അല്ലെങ്കില്‍ 1323 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.

ട്രെയിൻ യാത്രയില്‍ ഭക്ഷണം വാങ്ങുന്നതിനായി ഐആര്‍സിടിസിയുടെ ഇ-കാറ്ററിംഗിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.ecatering.irctc.co.in സന്ദര്‍ശിക്കുക. ഇനി ട്രെയിനിന്റെയോ സ്റ്റേഷന്റയോ പേരും പി.എൻ.ആര്‍ (Passenger Name Record) നമ്പറും നല്‍കുക. ഇനി ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാനാകും.
ഓണ്‍ലൈനായോ അല്ലെങ്കില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന സമയത്തോ പണമടയ്‌ക്കാം. ഈ സേവനത്തില്‍ ഭക്ഷണം യാത്രക്കാരുടെ സീറ്റില്‍ എത്തിക്കും. രാജ്യത്തുടനീളമുള്ള 300-ലധികം റെയില്‍വേ സ്റ്റേഷനുകളില്‍ ഇ-കാറ്ററിംഗ് സേവനം ലഭ്യമാണ്.

Related Articles

Back to top button