IndiaLatest

കമലാഹസനെതിരെ എടപ്പാടി കെ പളനിസ്വാമി

“Manju”

തമിഴ്നാട് : മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്നും രാഷ്ട്രീയത്തിലെത്തിയ കമലിന് പൊതുപ്രവര്‍ത്തനത്തെക്കുറിച്ച് അറിയില്ലെന്നും പളനിസ്വാമി പറഞ്ഞു.എംജിആര്‍ സിനിമയിലൂടെ സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കി എന്നാല്‍ കമല്‍ ഹാസന്‍ കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. അണ്ണാഡിഎംകെയും കമലും തമ്മിലുള്ള വാക്‌പോരിന്റെ തുടര്‍ച്ചയാണ് എടപ്പാടി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.എന്നാല്‍ മക്കള്‍ നീതി മയ്യത്തിന് ചിഹ്നം നിഷേധിക്കാന്‍ രാഷ്ട്രിയ ഗൂഢാലോചന നടക്കുന്നതായി കമല്‍ ഹാസന്‍ ആരോപിച്ചു. ബാറ്ററി ടോര്‍ച്ചാണ് കമല്‍ പാര്‍ട്ടി ചിഹ്നമായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ലായിരുന്നു.

Related Articles

Back to top button