KeralaLatestThiruvananthapuram

രാമക്ഷേത്ര നിര്‍മാണം; 1000 രൂപ സംഭാവന നല്‍കി പി സി ജോര്‍ജ്

“Manju”

കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി പി സി ജോര്‍ജ് എംഎല്‍എ. ആര്‍എസ്‌എസ് കോട്ടയം സേവാപ്രമുഖ് ആര്‍ രാജേഷിന് സംഭാവനയായ 1000 രൂപ പി സി ജോര്‍ജ് കൈമാറി.

ഞായറാഴ്ച കോട്ടയം പള്ളിക്കത്തോട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പി.സി. ജോര്‍ജിനെ സന്ദര്‍ശിച്ച്‌ ആര്‍.എസ്.എസ്ബി.ജെ.പി നേതാക്കള്‍ സംഭാവന തേടുകയായിരുന്നു.

ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് സംഭാവന നല്‍കിയ ശേഷം പി. സി ജോര്‍ജ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button